Connect with us

Wayanad

ഹജ്ജ് വളണ്ടിയര്‍ തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം: യൂത്ത്‌ലീഗ്

Published

|

Last Updated

കല്‍പ്പറ്റ: മത വിശ്വാസം ചൂഷണം ചെയ്ത് ഹജ്ജ് വളന്റിയര്‍മാരുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പുകള്‍ നടത്തിയവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍, ജന.സെക്രട്ടറി പി.ഇസ്മായില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മുന്‍വര്‍ഷങ്ങളിലും തങ്ങള്‍ മുഖേന പലര്‍ക്കും ഹജ്ജ് സേവനത്തിന് അവസരം ലഭിച്ചിട്ടുണ്ടെന്ന അവകാശവാദമാണ് തട്ടിപ്പ് സംഘം ഉന്നയിച്ചത്.
ഹജ്ജ് സേവനത്തിനായി 45 ദിവസം കാലാവധിയുള്ള വിസക്ക് 20,000 മുതല്‍ 25,000 വരെ രൂപയും, പാസ്‌പോര്‍ട്ടും 300ലധികം ആളുകളില്‍ നിന്നും തട്ടിപ്പ് സംഘം ഈടാക്കുകയുണ്ടായി. മുക്കം, കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ചിലരാണ് തട്ടിപ്പ് സംഘത്തിന് പിന്നിലുള്ളത്.
കമ്പളക്കാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വാളാട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന് ഇരയായവരുടെ പണവും, പാസ്‌പോര്‍ട്ടും തിരികെ ലഭിക്കുന്നതിനും, ഇതിന് നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിനും നിയമപാലകര്‍ ജാഗ്രതപാലിക്കണമെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Latest