Connect with us

Palakkad

നെല്ലായ പാലം വേഗത്തില്‍ പുതുക്കി നിര്‍മിക്കുന്നതിന് പ്രത്യേക അനുമതി

Published

|

Last Updated

ചെര്‍പ്പുളശ്ശേരി:പട്ടാമ്പി റോഡിലെ അപകടാവസ്ഥയിലായ നെല്ലായ പാലം പുതുക്കിപ്പണിയുന്നതിനു സര്‍ക്കാരിന്റെ ‘ഭരണാനുമതിയും പാലം പണി വേഗത്തില്‍ തീര്‍ക്കുന്നതിനു പ്രത്യേക അനുമതിയും ലഭിച്ചു.
കെ എസ് സലീഖ എംഎല്‍എയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെയാണ് ഒരു കോടി രൂപ ചെലവില്‍ പാലം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചത്. നെല്ലായ പാലം വീതി കൂട്ടി നിര്‍മിക്കുന്നതിനും അത്തിക്കുറുശ്ശി മുതല്‍ നെല്ലായ പള്ളിപ്പടി വരെ ഉള്ള റോഡ് ഉയര്‍ത്തുന്നതിനും വേണ്ടി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റാണു സര്‍ക്കാരിനു സമര്‍പ്പിച്ചതെന്നും ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ സമയബന്ധിതമായി പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കെ എസ് സലീഖ എംഎല്‍എ പറഞ്ഞു. അപകടാവസ്ഥയിലായ നെല്ലായ പാലത്തിലൂടെ ഗതാഗതം നിരോധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ പിഡബ്ല്യുഡി നിര്‍മിച്ച താല്‍ക്കാലിക റോഡിലൂടെയാണു വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്. വീതിയില്ലാത്ത താല്‍ക്കാലിക റോഡ് കാരണം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.പാലം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ യാത്രദുരിതത്തിനും പരിഹാരമാകും

 

Latest