Connect with us

Malappuram

വാര്‍ഡുകള്‍ 117; വേങ്ങര ബ്ലോക്കില്‍ ഒരു അഗ്രോ ക്ലിനിക് മാത്രം

Published

|

Last Updated

വേങ്ങര: നൂറ്റിപതിനേഴിലേറെ വാര്‍ഡുകളുള്ള വേങ്ങര ബ്ലോക്ക് പരിധിയില്‍ ഒരു അഗ്രോ ക്ലിനിക് മാത്രം. വിവരാവകാശ പ്രവര്‍ത്തകനായ കുറ്റൂര്‍ നോര്‍ത്തിലെ എ പി അബൂബക്കര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് വേങ്ങര കൃഷി അസി. ഡയറക്ടര്‍ വിവരം പുറത്ത് വിട്ടത്.
ഓരോ വാര്‍ഡിലും അഗ്രോ ക്ലിനിക്കുകള്‍ സ്ഥാപിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായങ്ങള്‍ക്കും അവസരമൊരുക്കണമെന്നാണ് ചട്ടം. ഇതിനായി ഓരോ ഗ്രാമ പഞ്ചായത്തുകളിലും കൃഷി അസിസ്റ്റന്റ് ഓഫീസര്‍മാര്‍ക്ക് ചുമതലയുമുണ്ട്. ആറ് ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന വേങ്ങര ബ്ലോക്കില്‍ കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് തോട്ടശ്ശേരിയറയില്‍ മാത്രമാണ് നിലവില്‍ അഗ്രോ ക്ലിനിക് നിലവിലുള്ളത്.
പറപ്പൂര്‍, ഊരകം, വേങ്ങര, ഏ ആര്‍ നഗര്‍, ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്തുകളില്‍ ഒരു അഗ്രോ ക്ലിനിക് പോലും നിലവിലില്ല. കാര്‍ഷിക മേഖലക്ക് പ്രാധാന്യമുള്ള ബ്ലോക്ക് പരിധിയില്‍ 117 അഗ്രോ ക്ലിനിക് വേണ്ടിടത്ത് ഒന്നു മാത്രമെന്നത് ഏറെ വിചിത്രമാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് ഗൗരിയമ്മ കൃഷി മന്ത്രിയായിരിക്കെ വാര്‍ഡ്തല അഗ്രോ ക്ലിനിക്കുകള്‍ തുടങ്ങാന്‍ ചട്ടമായത്.

Latest