Connect with us

Malappuram

വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധനവിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം

Published

|

Last Updated

മലപ്പുറം: ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന ടിക്കറ്റ് ചാര്‍ജ് ആറുമുതല്‍ പത്തിരട്ടി വരെയായി വര്‍ധിപ്പിച്ച വിമാനകമ്പനികളുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാറും കേരളത്തില്‍ നിന്നുള്ള എം പിമാരും അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഗള്‍ഫ് മലയാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അശ്‌റഫ് കളത്തിങല്‍ പാറ ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങളില്‍ മധ്യവേനലവധി കഴിഞ് വിദ്യാലയങള്‍ തുറക്കുന്നത് സെപ്റ്റംബര്‍ ആദ്യത്തിലാണ്.അവധിയാഘേഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികള്‍ തിരിച്ച് പോകുന്ന സമയം നോക്കി വിമാനകംബനികള്‍ ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാറുണ്‍ടെങ്കിലും ഇത്ര ഭീമമായ വര്‍ധന നടത്താറില്ലായിരുന്നു. മധ്യവേനലവധിക്ക് പുറമെ ഓണം ആഘേഷിക്കാന്‍ എത്തിയവരും തിരിച്ച് പോവുന്നത് മുതലെടുത്താണ് ഇങനെ ഒരു വര്‍ധനവ് വിമാന കംബനികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സൗദി സെക്ടറിലേക്ക് യാത്രപോവുന്നവര്‍ക്ക് ഹജ്ജ് യാത്രികരുടെ തിരക്ക് മൂലം വിമാനങളില്‍ സീറ്റുകള്‍ തന്നെ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളതെന്നും വിദ്യാലയങള്‍ തുറക്കുന്നതിന് മുന്‍പ് പ്രവാസികള്‍ക്ക് എത്തിപെടണമെങ്കില്‍ അഡീഷണല്‍ വിമാനങള്‍ ഏര്‍പ്പെടുത്തൊനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി,പ്രതിപക്ഷ നേതാവ് വിവധ കക്ഷി നേതാക്കള്‍ എന്നിവര്‍ക്ക് ഇ മെയില്‍ വഴി നിവേദനം കമ്മിറ്റി അയച്ചു.

Latest