Connect with us

Kerala

ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരല്ല: മന്ത്രി അലി

Published

|

Last Updated

മര്‍കസ് നഗര്‍: ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരെല്ലെന്നും അവര്‍ അതിജീവിക്കാന്‍ പഠിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷ നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി. നേരത്തെ വളരെ പിന്നാക്കമായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ കഠിനപരിശ്രമത്തിലൂടെ ഉയര്‍ന്ന പദവികള്‍ കയറിതുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസ, തൊഴില്‍ മേഖലയിലെല്ലാം ന്യൂനപക്ഷം പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ തന്നെ എതിര്‍പ്പുകളും അധികരിച്ച് വരികയാണ്. ഇതിനെ തരണം ചെയ്യാന്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എസ് എസ് എഫ് ഇരുപത്തിരണ്ടാമത് സംസ്ഥാന സാഹിത്യോത്സവ് മര്‍കസ് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യോത്സവ് പുരസ്‌കാരം തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി ശ്രദ്ധേയമായ ഇടപെടന്‍ നടത്തിയ എം എ റഹ്മാന് സമര്‍പ്പിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ മര്‍കസ് അധ്യാപകന്‍ നിയാസ് ചോലയെ ചടങ്ങില്‍ അദരിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, സി മുഹമ്മദ് ഫൈസി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ അലി അബ്ദുല്ല, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ജി അബൂബക്കര്‍, എസ് ശറഫുദ്ദീന്‍, എന്‍ എം സ്വാദിഖ് സഖാഫി, ആര്‍ പി ഹുസൈന്‍, ജലീല്‍ സഖാഫി കടലുണ്ടി, കലാം മാവൂര്‍ സംബന്ധിച്ചു. എം അബ്ദുല്‍ മജീദ് സ്വാഗതവും അബ്ദുര്‍റഷീദ് നരിക്കോട് നന്ദിയും പറഞ്ഞു.

 

Latest