Ongoing News
മനോരോഗിയുടെ അടിയേറ്റ രണ്ടാമത്തെയാളും മരിച്ചു
തൃശൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് മനോരോഗിയുടെ അടിയേറ്റ രണ്ടാമത്തെയാളും മരിച്ചു. പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി കണ്ണനാണ് മരിച്ചത്. ഇയാളോടൊപ്പം അടിയേറ്റ് പരുക്കേറ്റ മറ്റൊരാള്‍ സംഭവദിവസം തന്നെ മരിച്ചിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മനോനില തെറ്റിയ അന്യസംസ്ഥാനക്കാരന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആക്രമണം നടത്തിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇയാള്‍ ആളുകളെ അടിക്കുകയായിരുന്നു.
---- facebook comment plugin here -----