Connect with us

Gulf

അബുദാബി വിമാനത്താവളം; പുതിയ ടെര്‍മിനല്‍ ഈ വര്‍ഷം 70 ശതമാനം പൂര്‍ത്തിയാകും

Published

|

Last Updated

അബുദാബി: അബുദാബി വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മാണം ഈ വര്‍ഷം 70 ശതമാനം പൂര്‍ത്തിയാകും. 2016 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും.
35 ലക്ഷം ദിര്‍ഹമില്‍ നിര്‍മിക്കുന്ന ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ 55 ശതമാനം പൂര്‍ത്തിയായി. ടെര്‍മിനലില്‍ മൂന്നൂകോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും.
20,000 തൊഴിലാളികളാണ് 24 മണിക്കൂറും ടെര്‍മിനലിന്റെ ജോലി ചെയ്യുന്നത്. ലോകോത്തര നിലവാരത്തില്‍ നിര്‍മിക്കുന്ന ടെര്‍മിനലിന്റെ പ്രധാന ആകര്‍ഷണം 24 വളഞ്ഞ ഗോപുരങ്ങളാണ്. അബുദാബിയെ ലോകോത്തര ഗതാഗത കേന്ദ്രമാക്കി മാറ്റുന്നതിനാണ് തലസ്ഥാന നഗരിയില്‍ പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതെന്ന് അബുദാബി വിമാനത്താവള ചെയര്‍മാന്‍ അലി അല്‍ മാജിദ് അല്‍ മന്‍സൂരി വ്യക്തമാക്കി.
പ്രധാന ഭാഗത്ത് നിര്‍മിക്കുന്ന വളഞ്ഞ ഗോപുരത്തിന്റെ നിര്‍മാണ കരാറുകള്‍ ആരംഭിച്ചു കഴിഞ്ഞു. 60 വിദഗ്ധ തൊഴിലാളികളാണ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. 24 ഗോപുരങ്ങള്‍ക്ക് 52 മീറ്റര്‍ ഉയരവും 180 മീറ്റര്‍ വീതയുമുണ്ട്. 30 താല്‍ക്കാലിക തൂണുകള്‍ നിര്‍മിച്ചാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുള്ളത്. മേല്‍ക്കൂരകള്‍ക്ക് 20,000 ടണ്‍ ഭാരം വരും.
ഒമ്പത് പൂമുഖങ്ങളോട് കൂടിയ പുതിയ ടെര്‍മിനലിന്റെ ജോലി 2013 ഒക്‌ടോബറിലാണ് ആരംഭിച്ചത്. പുതിയ ടെര്‍മിനല്‍ ഒരു നാഴികക്കല്ലാണെന്ന് ചീഫ് ഓഫീസര്‍ സുലൈമാന്‍ അല്‍ സിക്‌സെക് വ്യക്തമാക്കി.
അബുദാബി വിമാനത്താവളം ഒരു വര്‍ഷം 45 ദശലക്ഷം യാത്രക്കാരാണ് ഉപയോഗിക്കുന്നത്. പുതിയ ടെര്‍മിനലില്‍ മണിക്കൂറില്‍ 19,000 ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ലഗേജ് ടെര്‍മിനലാണ് നിര്‍മിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി