Connect with us

International

ഈജിപ്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Published

|

Last Updated

കൈറോ: ഈജിപ്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 18, 19 തീയതികളിലും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നവംബര്‍ 22, 23 തീയതികളിലുമായി നടക്കുമെന്ന് ഈജിപ്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി തലവന്‍ അയ്മാന്‍ അബ്ബാസ് പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള പൗരന്‍മാര്‍ക്ക് ഈ രണ്ട് ഘട്ടങ്ങളിലും വോട്ട് രേഖപ്പെടുത്താനാകും.
ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോടതി ഇടപെടലിനെത്തുടര്‍ന്നാണ് വൈകിയത്. 2011ലാണ് ഹുസ്‌നി മുബാറകിനെ പുറത്താക്കിയത്. ഇതിന് ശേഷം അധികാരത്തിലെത്തിയ മുഹമ്മദ് മുര്‍സിക്ക് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഇതോടെ ഹുസ്‌നി മുബാറകിനെതിരെ തെരുവിലിറങ്ങിയത് പോലെ ജനം തെരുവിലിറങ്ങി അദ്ദേഹം അധികാരത്തില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ സൈന്യം അധികാരം ഏറ്റെടുക്കുകയായിരുന്നു. 2012 ജൂണ്‍ മുതല്‍ രാജ്യത്ത് പാര്‍ലിമെന്റ് നിലവിലില്ല.

Latest