Connect with us

Kerala

എസ് ബി ടി 70ന്റെ നിറവില്‍

Published

|

Last Updated

സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഒരു പഴയ രൂപം

സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഒരു പഴയ രൂപം

തിരുവനന്തപുരം; പ്രമുഖ പൊതുമേഖലാ ബേങ്കായ സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്ഥാപിതമായി 70 ന്റെ നിറവില്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ബേങ്കിംഗ് മ്യൂസിയം സ്ഥാപിക്കാനൊരുങ്ങുകയാണ് എസ് ബി ടി. 2015 സെപ്തംബര്‍ 12നാണ് എസ് ബി ടിക്ക് 70 വര്‍ഷം തികയുന്നത്. തിരുവിതാംകൂര്‍ രാജവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ കാര്‍മികതത്വകത്തില്‍ 1945ല്‍ സ്ഥാപിച്ച ട്രാവന്‍കൂര്‍ ബേങ്കാണ് പിന്നീട് സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറായി മാറിയത്. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബേങ്കുകളായി പ്രാദേശിക ബേങ്കുകളെ 1960ല്‍ ഏറ്റെടുത്തപ്പോഴായിരുന്നു ഈ മാറ്റം.
കേരള വികസനത്തിലും പൊതുസമൂഹത്തിന്റെ മുന്നേറ്റത്തിലും പോയ കാലം എസ് ബി ടി നിര്‍ണായക പങ്കാണ് വഹിച്ചത്. പ്രകീര്‍ത്തിക്കപ്പെട്ട കേരള വികസന മാതൃകയില്‍ എസ് ബി ടിയുടെ പങ്ക് വലുതായിരുന്നു. ഏത് സാമൂഹ്യമാറ്റത്തിന്റെയും അടിസ്ഥാന ശിലയായ സാമ്പത്തിക അടിത്തറ ഒരുക്കുന്നതില്‍ എസ് ബി ടി നിര്‍ണായക റോളിലായിരുന്നു.
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ പ്രാദേശിക സ്വാധീനമുണ്ടായിരുന്ന ഒന്‍പതോളം ബേങ്കുകള്‍ എസ് ബി ടിയില്‍ ലയിച്ചു. കോട്ടയം ഓറിയന്റ് ബേങ്ക്‌സ ചമ്പക്കുളം കത്തോലിക്ക് ബേങ്ക്, കൊച്ചിന്‍ നായര്‍ ബേങ്ക്, ചാല്‍ഡിയന്‍ സിറിയന്‍ ബേങ്ക്, ലാറ്റിന്‍ ക്രിസ്ത്യന്‍ ബേങ്ക്, വാസുദേവ വിലാസം ബേങ്ക്, ട്രാവന്‍കൂര്‍ ഫോര്‍വേഡ് ബേങ്ക് ലിമിറ്റഡ്. ബേങ്ക് ഓഫ് ന്യൂ ഇന്ത്യ ലിമിറ്റഡ്, ബേങ്ക് ഓഫ് ആലുവ ലിമിറ്റഡ് എന്നിവയാണ് എസ് ബി ടിയില്‍ ലയിച്ചത്.
എഴുപതിന്റെ നിറവില്‍ ബേങ്കിന്റെ നാള്‍വഴികള്‍ സംസ്ഥാനത്തെ ബേങ്കിംഗ് മേഖലയുടെ ചരിത്രം കൂടിയാണ്. ഈ പശ്ചാത്തലത്തില്‍ എസ് ബി ടി എഴുപത്തൊന്നാം സ്ഥാപനദിനവുമായി ബന്ധപ്പെട്ട് ബേങ്കിംഗ് മ്യൂസിയവും ബേങ്കിംഗ് ചരിത്രവും തയ്യാറാക്കുകയാണ്. പോയകാലചരിത്രത്തെ വര്‍ത്തമാനകാലവുമായി ചേര്‍ത്തി നിര്‍ത്തിയാകും ഇതിന്റെ ഘടന. ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ചരിത്രകുതികികള്‍ക്കും ആശ്രയിക്കാവും വിധമാണ് ഇത് സംവിധാനിക്കുന്നത്.
ഇതിനായി ബാങ്കുമായി ബന്ധപ്പെട്ട സാധനസാമഗ്രികള്‍, ചരിത്രരേഖകള്‍, ഫോട്ടോകള്‍, സവിശേഷ പ്രാധാന്യമുള്ള വസ്തുവകകള്‍ എന്നിവ ശേഖരിച്ച് സംരക്ഷിക്കും.
അമൂല്യരേഖകള്‍ കൈവശമുള്ളവര്‍ അത് ബേങ്കിനെ ഏല്‍പ്പിക്കണമെന്നാണ് എസ് ബി ടിയുടെ അഭ്യര്‍ഥന. ഇതിനായി ഏറ്റവും അടുത്ത എസ് ബി ടിയുടെ ബേങ്ക് മാനേജറെയോ ഹിസ്റ്ററി പ്രൊജക്ട് കണ്‍വീനര്‍ സുരേഷിനെയോ -9447006363 ബന്ധപ്പെടണമെന്ന് ബേങ്ക് അധികൃതര്‍ അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest