Connect with us

First Gear

പുതിയ വെസ്പ സ്‌കൂട്ടറുകള്‍ വിപണിയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനി പിയാജ്യോ പുതിയ വെസ്പ സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. എസ്എക്‌സ്എല്‍ , വിഎക്‌സ്എല്‍ എന്നീ പുതിയ മോഡലുകള്‍ക്ക് 150 സിസി, 125 സിസി എന്‍ജിന്‍ വകഭേദങ്ങളുണ്ട്.

പുതിയതാണ് 150 സിസി എന്‍ജിന്‍ .11.5 ബിഎച്ച്പിയാണ് ഇതിനു കരുത്ത്. സിംഗിള്‍ പീസ് മോണോകോക്ക് സ്റ്റീല്‍ ബോഡിയുള്ള ഗീയര്‍ലെസ് സ്‌കൂട്ടറിന് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , 11 ഇഞ്ച് ഫ്രണ്ട് അലോയ് വീല്‍ , ട്യൂബ്!ലെസ് ടയറുകള്‍ , ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. എസ് എക്‌സ്എല്ലിന് ചതുരത്തിലുള്ള ഹെഡ്‌ലാംപും വിഎക്‌സ്എല്ലിന് വട്ടത്തിലുള്ള ഹെഡ്‌ലാംപുമാണ്.

പുണെ എക്‌സ്ഷോറൂം വില :എസ്എക്‌സ്എല്‍ 150- 88,696 രൂപ.വിഎക്‌സ്എല്‍ 150- 84,641 രൂപ.എസ്എക്‌സ്എല്‍ 125- 81,967 രൂപ.വിഎക്‌സ്എല്‍ 125- 77,308 രൂപ.

 

Latest