Connect with us

First Gear

ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയിലെത്തി

Published

|

Last Updated

ഡിസ്‌കവറി സ്‌പോര്‍ട്

മുംബൈ: ലാന്‍ഡ് റോവറിന്റെ ലക്ഷുറി എസ്‌യുവി ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയിലെത്തി. ഒരു വര്‍ഷം മുമ്പ് ആഗോളവിപണിയില്‍ അരങ്ങേറ്റം കുറിച്ച ഡിസ്‌കവറി സ്‌പോര്‍ട് ഇന്ത്യയില്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലായ ഫ്രീലാന്‍ഡറിനു പകരക്കാരനാവും. മുംബൈയിലെ എക്‌സ്‌ഷോറൂം വില 46.10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
വിപണിയിലെത്തും മുമ്പേ 200 ബുക്കിങ് ഡിസ്‌കവറി സ്‌പോര്‍ട് നേടിയിരുന്നു. ഔഡി ക്യു ഫൈവ് , ബിഎംഡബ്ല്യു എക്‌സ് ത്രി , വോള്‍വോ എക്‌സ്‌സി 60 മോഡലുകളുമായാണ് ഡിസ്‌കവറി സ്‌പോര്‍ട് മത്സരിക്കുന്നത്. എതിരാളികള്‍ അഞ്ച് സീറ്ററാണെന്നിരിക്കെ ഏഴ് സീറ്ററാണ് ലാന്‍ഡ് റോവര്‍ എസ്!യുവി. മികച്ചൊരു ഓഫ് റോഡര്‍ കൂടിയാണ് ഡിസ്‌കവറി സ്‌പോര്‍ട്. അറുപത് സെന്റീമീറ്റര്‍ പൊക്കത്തിലുള്ള വെള്ളത്തിലൂടെയും ഈ എസ്‌യുവി സ്മൂത്തായി നീങ്ങും. ചെളിയോ മണലോ മഞ്ഞോ നിറഞ്ഞ പ്രതലത്തിലൂടെ പോകുമ്പോള്‍ പ്രത്യേകം തിരഞ്ഞെടുക്കാന്‍ മോഡുകളുള്ള ടെറെയ്ന്‍ റെസ്‌പോണ്‍സ് സിസ്റ്റം ഇതിനുണ്ട്. ഏഴ് എയര്‍ബാഗുകളുള്ള എസ്‌യുവിയ്ക്ക് ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ , ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ , റോള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ , ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയുണ്ട്.

 

Latest