Connect with us

Wayanad

ഗൂഡല്ലൂരില്‍ റോഡ് ഉപരോധിച്ച തമിഴ്‌നാട് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഗൂഡല്ലൂര്‍ പഴയ ബസ്റ്റാന്‍ഡില്‍ റോഡ് ഉപരോധിച്ച തമിഴ്‌നാട് കര്‍ഷക സംഘം പ്രവര്‍ത്തകരെയും വിടുതലൈ ശിറുതൈ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് റോഡില്‍ നിന്ന് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായാണ് റോഡ് ഉപരോധിക്കാനെത്തിയത്.
പ്രകടനം സി പി എം ഗൂഡല്ലൂര്‍ ഏരിയാസെക്രട്ടറി എം എ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉപരോധ സമരം കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എന്‍ വാസു ഉദ്ഘാടനം ചെയ്തു. വി ടി രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വിടുതലൈ ശിറുതൈ ജില്ലാ സെക്രട്ടറി കെ സഹദേവന്‍, ലീലാ വാസു, ബിജു, റംശാദ്, അജയ്, സതീഷ്, ഭുവനേശ്വരന്‍, പ്രകാശ്, ഉസൈന്‍, കരീം, സുധാകര്‍, മുത്തയ്യ എന്നിവര്‍ പ്രസംഗിച്ചു. കുന്നൂരില്‍ നടന്ന ഉപരോധ സമരം സി പി എം ജില്ലാ സെക്രട്ടറി ആര്‍ ഭദ്രി ഉദ്ഘാടനം ചെയ്തു. മഞ്ചൂരില്‍ നടന്ന ഉപരോധ സമരം ഭോജരാജ് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യന്‍ അധ്യക്ഷതവഹിച്ചു. കുപ്പുസ്വാമി, രാജന്‍ പ്രസംഗിച്ചു. ഊട്ടി എ ടി സി മൈതാനിയില്‍ നടന്ന ധര്‍ണ ജെ ഹാള്‍ദുരൈ ഉദ്ഘാടനം ചെയ്തു. വി വി ഗിരി അധ്യക്ഷതവഹിച്ചു. രാജേന്ദ്രന്‍, രമേശ്, മോഹന്‍, ഗുണശീലന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഗൂഡല്ലൂര്‍: ദേശീയ പണിമുടക്കിന്റെ ഭാഗമായി എരുമാടില്‍ റോഡ് ഉപരോധിച്ച തമിഴ്‌നാട് കര്‍ഷക സംഘം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. രാജുകുമാര്‍ അധ്യക്ഷത വഹിച്ചു. പി തമിഴ്മണി ഉദ്ഘാടനം ചെയ്തു.
എം എ ശൗക്കത്ത്, വി എ ഭാസ്‌കരന്‍, പി എം സൈദ് മുഹമ്മദ്, രാമദാസ്, ടി മണികണ്ഡന്‍, ബാബു, എന്‍ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.