Connect with us

Gulf

ജീവനക്കാര്‍ക്ക് ബേങ്കുവഴി വേതനം: ഖത്തറില്‍ നിയമം നവംബറില്‍

Published

|

Last Updated

ദോഹ: രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക് വേതനം ഉറപ്പു വരുത്തുന്ന നടപടികളുടെ ഭാഗമായി ബേങ്കുവഴി സമ്പളം വിതരണം ചെയ്യുന്ന നിയമം ഖത്തറില്‍ നവംബര്‍ മുതല്‍ നടപ്പിലാകും. ആഗസ്റ്റ് 18 മുതല്‍ നടപ്പില്‍ വരുമെന്ന് അറിയിച്ചിരുന്ന സംവിധാനം കമ്പനികളുടെ സൗകര്യാര്‍ഥം വൈകിക്കുകയായിരുന്നു. നവംബര്‍ മൂന്നു മുതല്‍ നിയമം നടപ്പില്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് തൊഴില്‍ മന്ത്രി സ്വാലിഹ് അല്‍ ശആവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തൊഴിലാളികള്‍ക്ക് തങ്ങളുടെ വേതനം മാസത്തില്‍ ഒന്നോ രണ്ടോ തവണകളായി ബേങ്ക് അക്കൗണ്ടു വഴി സ്വീകരിക്കാന്‍ കഴിയുന്നതാണ് നിയമം. റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയം നിരീക്ഷിക്കുന്ന ഇലകക്ട്രോണിക്‌സ് ചാനല്‍ വഴി ശമ്പളം വിതരണം ചെയ്യേണ്ടി വരും. വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ് നിയമം. നിയമം ലംഘിക്കുന്ന കമ്പനികളുടെ ഉമടകള്‍ക്ക് തടവും 6,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വിലക്കുകയും ചെയ്യും. നിയമം നടപ്പിലാക്കുന്നത് ഉറപ്പു വരുത്താന്‍ പ്രത്യേക സംഘത്തിന്റെ പരിശോധനയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

Latest