Connect with us

Gulf

കരിപ്പൂര്‍: ചെറു വിമാനങ്ങള്‍ പറത്താമെന്ന നിര്‍ദേശത്തിന് തിരിച്ചടി

Published

|

Last Updated

ദുബൈ: റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ചെറിയ വിമാനങ്ങള്‍ പറത്താമെന്ന് ഗള്‍ഫ് വിമാനക്കമ്പനികള്‍. എന്നാല്‍ ഈ നിര്‍ദേശത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതുവരെ നടപടി സ്വീകരിച്ചില്ല. എമിറേറ്റ്‌സ് എയര്‍ലൈന്‍സും സഊദി എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വെയ്‌സുമാണ് കത്ത് അയച്ചിരുന്നത്.
എ 330 എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ നേരിട്ട് കരിപ്പൂരിലേക്ക് പറത്താന്‍ എമിറേറ്റ്‌സ് തയാറാണ്. റണ്‍വേ നവീകരണം നടക്കുന്ന ഒന്നര വര്‍ഷവും ഈ ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ കരിപ്പൂരില്‍ സുരക്ഷിതമായി ഇറക്കാമെന്ന് എമിറേറ്റ്‌സിന്റെ വിദഗ്ധസംഘം ഉറപ്പുവരുത്തിയിട്ടുണ്ട്. തുടര്‍ചര്‍ച്ചകള്‍ക്ക് തയാറാണെന്നും അറിയിച്ചാണ് കരിപ്പൂരില്‍ നിന്ന് നേരത്തെ സര്‍വീസ് അവസാനിപ്പിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കത്തയച്ചത്. എ 330 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിന്റെ സാധ്യതകള്‍ അറിയിക്കണം എന്നാവശ്യപ്പെട്ട് സഊദി എയര്‍ലൈന്‍സും കത്തയച്ചിരുന്നു.
എന്നാല്‍ ഈ കത്തുകളില്‍ നടപടി എടുക്കേണ്ട എയര്‍പോര്‍ട്ട് അതോറിറ്റി അനുകൂലമായി പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. വിമാനക്കമ്പനികള്‍ തയാറായാല്‍ കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ പറത്തുന്നതിന് തടസമില്ലെന്നായിരുന്നു നേരത്തെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉറപ്പ്.

Latest