Connect with us

Kozhikode

കൊയിലാണ്ടിയില്‍ വയോജനങ്ങള്‍ക്കായി പകല്‍വീട്

Published

|

Last Updated

കോഴിക്കോട്: വാര്‍ദ്ധക്യം നിരാശയുടെയും ഒറ്റപ്പെടലിന്റെയും കാലമല്ല ഉത്സാഹത്തിന്റേതാണെന്ന കാഴ്ചപ്പാടോടെ വയോജനങ്ങള്‍ക്കായി കോമത്ത്കരയില്‍ പകല്‍വീട് തുറന്നു. നഗരസഭയുടെ കോമത്ത്കര മുപ്പതാം ഡിവിഷനിലാണ് പകല്‍വീട് നിര്‍്മ്മിച്ചത്. നൂറിന്റെ നിറവിലും ആട്ടക്കഥയും നൃത്തവുമായി നിറഞ്ഞുനില്‍ക്കുന്ന ഗുരു ചേമഞ്ചേരിയാണ് പകല്‍വീട് തുറന്നു നല്‍കിയത്. നഗരസഭാധ്യക്ഷ കെ ശാന്ത അധ്യക്ഷത വഹിച്ചു. പ്രായമാകുന്നതോടെ കുടുംബത്തിനകത്ത് ഒറ്റപ്പെട്ടു കഴിയേണ്ടവരല്ല വയോജനങ്ങള്‍ എന്ന കാഴ്ച്ചപ്പാടാണ് പകല്‍വീട് മുന്നോട്ട് വയ്ക്കുന്നത്. പ്രായമായവരെ ഇനിമുതല്‍ പകല്‍ വീട്ടിലേക്ക് വാഹനങ്ങളില്‍ കൊണ്ടുവരും. ഇങ്ങനെ ഒത്തുചേരുന്നവര്‍ക്ക് കളിച്ച് രസിക്കാനും വായിക്കാനും വിനോദ പരിപാടികള്‍ കണ്ട് ആസ്വദിക്കാനുമൊക്കെ അവസരമൊരുങ്ങും. വയോമിത്രത്തിന്റെ കേന്ദ്രം ഇങ്ങോട്ട് മാറുന്നതോടെ ഡോക്ടറുടെയും നഴ്‌സുമാരുടെയും സേവനവും ലഭ്യമാകും. നഗരസഭയുടെ നേതൃത്വത്തിലുള്ള സ്വാന്തന പരിചരണ കേന്ദ്രം ഇങ്ങോട്ടേക്ക് മാറ്റാന്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്നും നഗരസഭാധ്യക്ഷ കെ ശാന്ത അറിയിച്ചു. ഇത്രയും വിശാലമായ സൗകര്യങ്ങളോടെ കൊയിലാണ്ടി പ്രദേശത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യത്തെ പകല്‍വീടാണ് ഉദ്ഘാടനം ചെയ്തത്.