Connect with us

National

പ്രൈമറി സ്‌കൂള്‍ ഘടനയില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്തെ െ്രെപമറി സ്‌കൂളുകളുടെ ഘടനയില്‍ മാറ്റം വരുത്തേണ്ടെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് ഈ ഉത്തരവെന്നും സുപ്രീം കോടതി പറഞ്ഞു. എല്‍ പി സ്‌കൂളില്‍ അഞ്ചാം ക്ലാസും യു. പി സ്‌കൂളില്‍ എട്ടാം ക്ലാസും ഉള്‍പ്പെടുത്തിയതിനെതിരെ സ്വകാര്യ സ്‌കൂള്‍ മനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
യു പി, എല്‍ പി സ്‌കൂള്‍ ഘടനയില്‍ സംസ്ഥാനത്ത് തത്സ്ഥിതി തുടരാന്‍ കോടതി അനുമതി നല്‍കി. ഒന്ന് മുതല്‍ നാല് വരെ എല്‍ പി വിഭാഗത്തിലും അഞ്ച് മുതല്‍ ഏഴ് വരെ യു പി വിഭാഗത്തിലും എട്ട് മുതല്‍ പത്ത് വരെ ഹൈസ്‌കൂള്‍ വിഭാഗത്തിലും തുടരുന്ന സംവിധാനമാണ് സംസ്ഥാനത്ത് തുടര്‍ന്നുവരുന്നത്. ഇത് മാറ്റാനാകില്ലെന്ന് സര്‍ക്കാര്‍ മുമ്പ് ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നു. എല്‍ പിയില്‍ അഞ്ചാം ക്ലാസും യു പിയില്‍ എട്ടാം ക്ലാസും തുടങ്ങണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വിദ്യാര്‍ഥി പ്രവേശം നടത്തിയ എല്‍ പി, യു പി സ്‌കൂളുകള്‍ക്ക് തത്സ്ഥിതി തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അഞ്ചാം ക്ലാസിനെ എല്‍ പി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയും എട്ടാം ക്ലാസിനെ യു പി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയും നടത്തിയ പ്രവേശമാണ് അതേപടി തുടരാന്‍ കോടതി നിര്‍ദേശിച്ചത്.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് ചില എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സമാനമായ രണ്ട് കേസുകളില്‍ ഹൈക്കോടതിയിലെ രണ്ട് ബഞ്ചുകള്‍ വ്യത്യസ്തമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഇതിനെതിരെയുള്ള അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്.

---- facebook comment plugin here -----

Latest