Connect with us

Kozhikode

മദ്‌റസാ അധ്യാപകര്‍ക്ക് പലിശരഹിത ഭവനവായ്പ: 30 വരെ അപേക്ഷിക്കാം

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ മദ്‌റസാ അധ്യാപകര്‍ക്ക് പലിശരഹിത ഭവനവായ്പക്ക് ഈമാസം 30 വരെ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പലിശരഹിത ഭവന വായ്പ പരമാവധി രണ്ടര ലക്ഷം രൂപവരെ ലഭിക്കും. കേരളത്തിലെ മദ്‌റസയില്‍ അധ്യാപക ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച മദ്‌റസാ അധ്യാപകര്‍ക്ക് ഭവനവായ്പക്ക് അപേക്ഷിക്കാം. 56 വയസ് കവിയാന്‍ പാടില്ല. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 103000 രൂപക്ക് താഴെയായിരിക്കണം. അപേക്ഷകന്റെ സ്വന്തം പേരില്‍ ഗ്രാമപ്രദേഷശങ്ങളില്‍ ഏറ്റവും കുറഞ്ഞത് 3 സെന്റും നഗരങ്ങളില്‍ 2.5 സെന്റും ഭൂമി ഉണ്ടായിരിക്കണം.
സ്വന്തം പേരില്‍ വീടുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടായിരിക്കുന്നതല്ല. ഭാര്യയുടെയോ, ഭര്‍ത്താവിന്റെയോ ഉടമസ്ഥതയിലുള്ള വസ്തു ആയാലും പരിഗണിക്കും. എന്നാല്‍ വാസയോഗ്യമല്ലാത്ത വീടാണെങ്കില്‍ പുനര്‍നിര്‍മാണത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
സര്‍ക്കാറിന്റെയോ സര്‍ക്കാറിതര ഏജന്‍സികളുടെയോ ഏതെങ്കിലും തരത്തില്‍ ഭവന നിര്‍മാണത്തിന് ധനസഹായം ലഭിച്ചിട്ടുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല. അപേക്ഷകന്റെ ഉയര്‍ന്ന പ്രായം, വരുമാനപരിധി, കുടുംബത്തിലെ മാറാരോഗികള്‍, അംഗവൈകല്യമുള്ളവര്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍, വിധവകള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ എന്നിവരടങ്ങിയ കുടുംബങ്ങളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. തിരിച്ചടവ് കാലാവധി എട്ട് വര്‍ഷമാണ്.
വായ്പ ലഭിക്കുന്നതിന് പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 30ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍, ചക്കോരത്തുകുളം, പി ഒ വെസ്റ്റ്ഹില്‍, കോഴിക്കോട് 05 എന്ന വിലാസത്തിലാണ് സമര്‍പ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന രേഖ, വാര്‍ഷിക വരുമാനം, റേഷന്‍ കാര്‍ഡ് കോപ്പി, ക്ഷേമനിധി അംഗത്വ കാര്‍ഡ് കോപ്പി എന്നിവ ഹാജരാക്കണം. ബാക്കിയുള്ള പ്രമാണങ്ങളും രേഖകളും കൂടിക്കാഴ്ച സമയത്ത് ഹാജരാക്കിയാല്‍ മതി. അപേക്ഷാഫോറം www.ksm dfc.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2769366 നമ്പ

---- facebook comment plugin here -----

Latest