Connect with us

Kasargod

എസ് വൈ എസ് പഠിപ്പുരകള്‍ പൂര്‍ത്തിയായി; ഇനി പഠനമുറിയുടെ നാളുകള്‍

Published

|

Last Updated

കാസര്‍കോട്: ധര്‍മപതാകയേന്തുക എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് മെമ്പര്‍ഷിപ്പ് പുനഃസംഘടനാ ക്യാമ്പയിന്‍ ഭാഗമായി സംഘടനാ സ്‌കൂളിനു കീഴില്‍ നടന്നുവരുന്ന പഠിപ്പുര ക്യാമ്പുകള്‍ ജില്ലയില്‍ പൂര്‍ത്തിയായി.
ചെറുവത്തൂര്‍, ഹൊസ്ദുര്‍ഗ്, കുമ്പള, മുള്ളേരിയ, തൃക്കരിപ്പൂര്‍, പരപ്പ, മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ എന്നീ സോണ്‍ തലങ്ങളില്‍ തിരഞ്ഞെടുത്ത പ്രതിനിധികളാണ് പഠിപ്പുരയില്‍ സംബന്ധിച്ചത്. വ്യക്തിവിശുദ്ധി, പൊതുജീവിത വിശുദ്ധി, പ്രസ്ഥാനം- വര്‍ത്തമാനം, ധര്‍മപതാകയേന്തുക എന്നീ വിഷയങ്ങളില്‍ നാലു സെഷനുകളിലായാണ് പഠിപ്പുര സംവിധാനിച്ചത്.
സംസ്ഥാന സമിതിയുടെ പരിശീലനം സിദ്ധിച്ച ഡി ആര്‍ ജി അംഗങ്ങളാണ് പഠിപ്പുര ക്യാമ്പുകളില്‍ ക്ലാസുകള്‍ അവതരിപ്പിച്ചത്. സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ വാഹിദ് സഖാഫി, അശ്‌റഫ് കരിപ്പൊടി, ബശീര്‍ പുളിക്കൂര്‍, ടി പി നൗഷാദ് മാസ്റ്റര്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, അബ്ദുര്‍റഹ്മാന്‍ മദനി പടന്ന എന്നിവര്‍ വിവിധ സോണുകളില്‍ പഠിപ്പുരയില്‍ വിഷയാവതാരകരായി.
പഠിപ്പുരയെ തുടര്‍ന്ന് ജില്ലയിലെ യൂനിറ്റുകളില്‍ പഠനമുറികള്‍ക്ക് തുടക്കമായി. ശാന്തിപ്പള്ളം, കോട്ടപ്പുറം എന്നീ യൂനിറ്റുകളില്‍ പഠനമുറി സംഘടിപ്പിച്ചു. ഈമാസം 20നകം ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും പഠനമുറി പൂര്‍ത്തിയാകും.

Latest