Connect with us

Wayanad

അറബിക് സര്‍വകലാശാല: സര്‍ക്കാര്‍ ജനപക്ഷത്തു നില്‍ക്കണം-എസ് എസ് എഫ്

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തിന്റെ പൊതു ആവശ്യമായ അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കുന്നതില്‍ നിന്ന് പിന്നോട്ടു പോവുന്ന സര്‍ക്കാര്‍ നീക്കം ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് എസ് എസ് എഫ് ജില്ലാ ക്യാമ്പസ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. 2011ലെ പ്രകടന പത്രിക ഉയര്‍ത്തിക്കാട്ടി മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഇപ്പോള്‍ സാമുദായിക പ്രശ്‌നം ചൂണ്ടിക്കാട്ടി വിവാദങ്ങള്‍ക്ക് കളമൊരുക്കുന്നത് ഒരു ജനാപത്യ ഭരണകൂടത്തിന് യോജിച്ചതല്ലെന്നും കൗണ്‍സില്‍ വിലയിരുത്തി. ജില്ലാ ക്യാമ്പസ് ഇലക്ഷന്‍ വര്‍ക്ക് ഷോപ്പ് സുല്‍ത്താന്‍ ബത്തേരി മര്‍കസുദ്ദഅ്‌വയില്‍ നടത്തി. ഈ മാസം 10 മുതല്‍ 20 വരെ” നമുക്ക് കൈകോര്‍ക്കാം പുതിയൊരു ലോകത്തിനായി എന്ന ശീര്‍ഷകത്തില്‍ എന്‍ജിനീയറിംഗ്, മെഡിക്കല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ നടത്തുന്ന ക്യാമ്പസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് യോഗം അന്തിമ രൂപം നല്‍കി. 10ന് പോസ്റ്റഡേയും 16ന് മെമ്പര്‍ഷിപ്പ് ഡേയും ആചരിക്കാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അബ്ദുല്‍ ഹകീം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുര്‍റസാഖ് സി ടി, ക്യാമ്പസ് സെക്രട്ടറി ഫസലുല്‍ ആബിദ് സംസാരിച്ചു.