Connect with us

Business

ഇന്‍ഷുറന്‍സ് സ്‌കീം പുറത്തിറക്കി

Published

|

Last Updated

യു എ ഇ എക്‌സ്‌ചേഞ്ചും ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടപ്പോള്‍

യു എ ഇ എക്‌സ്‌ചേഞ്ചും ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടപ്പോള്‍

ദുബൈ: യു എ ഇ എക്‌സ്‌ചേഞ്ച്, ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്ന് യു എ ഇയില്‍ സ്മാര്‍ട് പേ പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സ്‌കീം പുറത്തിറക്കി. യു എ ഇ എക്‌സ്‌ചേഞ്ചിന്റെ സ്മാര്‍ട് പേ വഴി ശമ്പളം ലഭിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ പദ്ധതിയുടെ കവറേജ് ഉള്ള ആള്‍ അപകടത്തില്‍ മരിച്ചാല്‍ പോളിസി ഉടമയുടെ ആശ്രിതര്‍ക്ക് 100 ശതമാനം സം അഷ്വേഡ് തുക ലഭിക്കുന്നു. അപകടത്തില്‍ സ്ഥിരമായ വൈകല്യമോ പൂര്‍ണ വൈകല്യമോ ഉണ്ടായാലും സം അഷ്വേഡ് തുക പൂര്‍ണമായി ലഭിക്കും.
കാലാവധിക്കിടയില്‍ പോളിസി ഉടമക്ക് സ്ഥിരമായ ഭാഗിക വൈകല്യം സംഭവിക്കുകയോ പരിശോധനയില്‍ ഇത്തരത്തില്‍ വൈകല്യം കണ്ടെത്തുകയോ ചെയ്താലും സം അഷ്വേഡ് തുക പൂര്‍ണമായി ലഭിക്കും.
വിദേശിയായ പോളിസി ഉടമ യു എ ഇയില്‍ അപകടത്തില്‍ മരിച്ചാല്‍ മൃതദേഹം സ്വന്തം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുളള ചെലവിനായി 5000 ദിര്‍ഹം ലഭിക്കും. മൃതദേഹത്തെ അനുധാവനം ചെയ്യുന്ന ഒരാളുടെ ചെലവുകൂടി ഉള്‍പെടെയാണിത്.
അപകടം പറ്റി പരുക്കുകളോടെ 24 മണിക്കൂര്‍ ആശുപത്രിയില്‍ പോളിസി ഉടമ കഴിയുകയും ചികിത്സാചെലവുകള്‍ ഉണ്ടാവുകയും ചെയ്താല്‍ പ്രതിദിനം 100 ദിര്‍ഹം വരെ ലഭിക്കും. അമ്പതു ദിവസം വരെയാണ് ഇത്തരത്തില്‍ ചികിത്സാചെലവു ലഭിക്കുക. ചികത്സാചെലവു സംബന്ധിച്ച ബില്ലുകളും ആശുപത്രിയില്‍നിന്നുളള ഡിസ്ചാര്‍ജ് മെമ്മോയും അടിസ്ഥാനമാക്കിയാണ് ഈ തുക. യു എ ഇയിലെ താമസത്തിനിടയില്‍ പാസ്‌പോര്‍ട്ടു നഷ്ടപ്പെടുകയാണെങ്കില്‍ 500 ദിര്‍ഹം ലഭിക്കും. ഇരുപത്തിനാലു മണിക്കൂറും കവറേജ് ലഭിക്കുന്ന വിധത്തിലാണ് പദ്ധതി രൂപ കല്‍പന ചെയ്തിട്ടുളളത്.
യു എ ഇ എക്‌സ്‌ചേഞ്ചിന്റെ യു എ ഇ കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു, ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ദുബായ് ഓപ്പറേഷന്‍സ് സിഒഒ സി എസ് അയ്യപ്പന്‍, യു എ ഇ എക്‌സ്‌ചേഞ്ച് സെയില്‍സ് ആന്‍ഡ് സര്‍വീസസ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് മത്തായി വൈദ്യന്‍, ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ചിത്തരജ്ഞന്‍ രെവാങ്കര്‍ തുടങ്ങിയവര്‍ പദ്ധതി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest