Connect with us

Kozhikode

സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ്: പരീക്ഷാ ഗൈഡ് പുറത്തിറക്കി

Published

|

Last Updated

കോഴിക്കോട്: മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നവംബര്‍ 29ന് നടത്തുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായുള്ള പരീക്ഷാ ഗൈഡ് സംസ്ഥാന ഡയറക്ടറേറ്റ് പുറത്തിറക്കി.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ കെ മുഹമ്മദലി ഫൈസി കണിയാമ്പറ്റക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, വി എം കോയ മാസ്റ്റര്‍, ഇ യഅ്ഖൂബ് ഫൈസി, ചെറുവേരി മുഹമ്മദ് സഖാഫി, എ കെ സി മുഹമ്മദ് ഫൈസി, പി ടി സി മുഹമ്മദലി മാസ്റ്റര്‍ ചടങ്ങില്‍ സംബന്ധിച്ചു.
3 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും അപേക്ഷിക്കാം. ലെവല്‍ 1 (മദ്‌റസ 3 ാം ക്ലാസ്), ലെവല്‍ 2 (4, 5 മദ്‌റസാ ക്ലാസുകള്‍), ലെവല്‍ 3 (6, 7 മദ്‌റസാ ക്ലാസുകള്‍), ലെവല്‍ 4 (8,9,10 മദ്‌റസാ ക്ലാസുകള്‍), ലെവല്‍ 5 (+1, +2 മദ്‌റസാ ക്ലാസുകള്‍) ഇങ്ങനെ 5 വിഭാഗങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും പരീക്ഷ നടത്തുക. 40ശതമാനം ചോദ്യങ്ങള്‍ സ്‌കൂള്‍/പൊതുവിജ്ഞാനത്തില്‍ നിന്നും 60 ശതമാനം ചോദ്യങ്ങള്‍ മദ്‌റസ/ഇസ്‌ലാമിക വിഷയങ്ങളില്‍ നിന്നുമാണ് ഉണ്ടാവുക. പരീക്ഷാ ഗൈഡ് മാതൃകയിലായിരിക്കും ചോദ്യങ്ങള്‍.
അപേക്ഷാ ഫോറങ്ങള്‍ റെയിഞ്ച് സെക്രട്ടറിമാര്‍ മുഖേന എല്ലാ മദ്‌റസകളിലും എത്തിയിട്ടുണ്ട്. എസ് ജെ എം റെയിഞ്ച് എക്‌സാമിനേഷന്‍ സെക്രട്ടറിയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ റീജ്യനല്‍ സൂപ്രണ്ട്. പൂരിപ്പിച്ച എന്‍ട്രിഫോം-1, എന്‍ട്രിഫോം-2 എന്നിവയും ഫീസും മദ്‌റസകളില്‍ നിന്ന് ശേഖരിച്ച് റീജ്യണല്‍ സൂപ്രണ്ട് നേരില്‍ സംസ്ഥാന ഓഫീസില്‍ ഈ മാസം 15 നകം എത്തിക്കണം. തദവസരം ലഭിക്കുന്ന റസീപ്റ്റ്, പരീക്ഷാ നിര്‍ദ്ദേശങ്ങള്‍, പരീക്ഷാ ഗൈഡ് എന്നിവ കൈപ്പറ്റണമെന്ന് സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന്‍ സംസ്ഥാന ഡയറക്ടര്‍ ഇ യഅ്ഖൂബ് ഫൈസി, കണ്‍ട്രോളര്‍ അബ്ദുല്‍ അസീസ് ഫൈസി കാട്ടുകുളങ്ങര, കണ്‍വീനര്‍ കെ കെ മുഹമ്മദലി ഫൈസി എന്നിവര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest