Connect with us

Wayanad

കേന്ദ്രത്തിന് സമര്‍പ്പിച്ചത് 7,41,999 ഹെക്ടര്‍ ഭൂമിയുടെ സര്‍വേ നമ്പറുകള്‍

Published

|

Last Updated

മാനന്തവാടി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാതലത്തില്‍ ജില്ലയില്‍ നിന്ന് കേന്ദ്രത്തിന് സമര്‍പ്പിച്ചത് 741999 ഹെക്ടര്‍ ഭൂമിയുടെ സര്‍വേ നമ്പറുകള്‍. 13 വില്ലേജുകളിലായി വന ഭൂമി ഉള്‍പ്പെട്ട പ്രദേശങ്ങളുടെ സര്‍വേ നമ്പറുകളാണ് അന്തിമ പരിഗണനക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്. മാനന്തവാടി താലൂക്കില്‍ തൃശിലേരി, തിരുനെല്ലി, തൊണ്ടര്‍നാട്, പേര്യ, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കില്‍ അച്ചൂരാനം, പൊഴുതന, കോട്ടപ്പടി, ചുണ്ടേല്‍, കുന്നത്തിടവക, വെള്ളരിമല എന്നീ വില്ലേജുകളാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അതീവ പാരിസ്ഥിക ദുര്‍ബല പ്രദേശങ്ങളായി കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിടങ്ങനാട് വില്ലേജിലാണ് ഏറ്റവും അധികം ഭൂമി ഉള്‍പ്പെട്ടിരിക്കുന്നത്.
40000 ഏക്കര്‍ വന ഭൂമി ഉള്‍പ്പെടെ 43,000 ഏക്കര്‍ ഭൂമിയാണ് ഈ വില്ലേജിലുള്ളത്. ഏറ്റവും കുറവ് ഭൂമി വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജിലാണ് 20 ഹെക്ടര്‍ ഭൂമി. ആദിവാസി സെറ്റില്‍മെന്റുകള്‍, ബാണാസുരസാഗര്‍ ഡാം കൈവശ ഭൂമി, പുഴകള്‍, വെസ്റ്റസ് ഫോറസ്റ്റുകള്‍, റിസര്‍വ് വനം, തോടുകള്‍ ഉള്‍പ്പെടെയുള്ള സ്‌കെച്ചാണ് ഇപ്പോള്‍ റിപ്പോട്ടില്‍ നല്‍കിയിരിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ആദിവാസികളെ മാറ്റി പാര്‍പ്പിക്കല്‍, കൈവശ ഭൂമി ഉടമസ്ഥര്‍ക്ക് പകരം ഭൂമി നല്‍കുക എന്നീ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണം. തൃശിലേരി 39, തിരുനെല്ലി 65, തൊണ്ടര്‍നാട് 64,പേര്യ 88, തരിയോട് 167, കിടങ്ങനാട് 4, നൂല്‍പ്പുഴ 7, അച്ചൂരാനം 16, പൊഴുതന 14, കോട്ടപ്പടി 56,ചുണ്ടേല്‍ 48, കുന്നത്തിടവക 106, വെള്ളരിമല 82 എന്നിങ്ങനെ 699 സര്‍വേ നമ്പറുകളാണ് ജില്ലയില്‍ നിന്നും നല്‍കിയത്. നിലവില്‍ ഉള്‍പ്പെടുത്തിയ പട്ടികയില്‍ ഒട്ടവളവിന്റെ പത്ത് ശതമാനത്തോളം മാത്രമെ കൃഷി ഭൂമിയിലും ആദിവാസി സെറ്റില്‍മെന്റും ഉള്ളൂ എന്നാണ് പ്രാഥമിക നിഗമനം. ലിസ്റ്റ് അംഗീകരിച്ചാല്‍ മാത്രമെ കൃത്യമായ കണക്കുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയുള്ളൂ.

---- facebook comment plugin here -----

Latest