Connect with us

Gulf

മരുഭൂമിയില്‍ കുടുങ്ങിയ യുവാക്കളെ വായുസേന രക്ഷപ്പെടുത്തി

Published

|

Last Updated

ഷാര്‍ജ: വിജനമായ മരുഭൂമിയില്‍ കാര്‍കുടുങ്ങി രക്ഷപ്പെടാന്‍ കഴിയാതെ കുടുങ്ങിയ രണ്ടു സ്വദേശി യുവാക്കളെ ഷാര്‍ജ പോലീസിലെ വായുസേന ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തി.
ഷാര്‍ജയുടെ ഭാഗമായ അല്‍ ബത്വാഇഹിലെ മരുഭൂമിയിലാണ് സ്വദേശീയുവാക്കള്‍ കുടുങ്ങിയത്. യുവാക്കള്‍ സഞ്ചരിച്ച കാറിന്റെ ചക്രങ്ങള്‍ മണലില്‍ ആണ്ടുപോയതാണ് യുവാക്കള്‍ കുടുങ്ങാനിടയാക്കിയത്. മണലില്‍ ആണ്ടുപോയ തങ്ങളുടെ കാര്‍ പുറത്തെടുക്കാന്‍ കൊടു ചൂടില്‍ ഒമ്പത് മണിക്കൂര്‍ ശ്രമം നടത്തി പരാജയപ്പെട്ട യുവാക്കള്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. ഇതിനിടെ യുവാക്കളിലൊരാള്‍ക്ക് ബോധക്ഷയമുണ്ടായത് പ്രശ്‌നം സങ്കീര്‍ണമാക്കി.
പ്രദേശത്തെ തിരച്ചിലിനിടെ മരുഭൂമിയില്‍ കുടുങ്ങിയ കാറും യുവാക്കളെയും കണ്ടെത്തിയ പോലീസ് സംഘം യുവാക്കള്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കുകയും കാര്‍രക്ഷപ്പെടുത്തുകയും ചെയ്തു. ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവാക്കളെ കൂടുതല്‍ പരിശോധനകള്‍ക്കായി ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. മരുഭൂ സഞ്ചാരത്തിന് പുറപ്പെടുന്നവര്‍ കുടിവെള്ളമുള്‍പെടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ദിശയറിയാന്‍ ജി പി എസ് സംവിധാനം വാഹനത്തില്‍ സഉറപ്പുവരുത്തണമെന്നും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് ആവശ്യപ്പെട്ടു.