Connect with us

Health

2050ഓടെ ഏഷ്യയിലെ നാലിലൊരാള്‍ 60 തികഞ്ഞവരാകും

Published

|

Last Updated

ലണ്ടന്‍: 2050ഓടെ ഏഷ്യയിലെ നാലിലൊരാള്‍ 60 തികഞ്ഞവരായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന. 2000 ത്തിനും 2050നുമിടയില്‍ ലോകത്ത് 60 കവിഞ്ഞവരുടെ അനുപാതം 11 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഇരട്ടിക്കുമെന്നാണ് സംഘടനയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 60ലെത്തി നില്‍ക്കുന്നവരുടെയും 60 കവിഞ്ഞവരുടെയും ഏകദേശ അനുപാതം 2015ല്‍ 901 മില്യനാണ്. ഇത് 2030 ആകമ്പോഴേക്ക് 1.4 ബില്യനായും 2050ല്‍ 2.1 ബില്യനായും 2100 ആകുമ്പോഴേക്ക് 3.2 ബില്യനായും ഉയരുമെന്നാണ് കണക്കാക്കുന്നത്.
2050 ആകുമ്പോള്‍ യൂറോപിലെ ജനസംഖ്യയുടെ 34 ശതമാനവും 60 തികഞ്ഞവരായിരിക്കും. മുതിര്‍ന്ന ഇന്ത്യക്കാരില്‍ കൂടുതലും സ്ത്രീകളാണ്, ഇത് രാജ്യത്തെ 60 തികഞ്ഞവരില്‍ കൂടുതലും സ്ത്രീകളായി മാറുന്നതിനു കാരണമാകുന്നു, ഇന്ത്യ അഭിമുഖീകരിക്കാനിടയുള്ള പ്രതിസന്ധിയായി ഇത് മാറിയേക്കാം. തെക്കുകിഴക്ക് ഏഷ്യന്‍ മേഖലകളിലെ 142 മില്യന്‍ ജനങ്ങളും 60ന് മുകളിലുള്ളവരാണെന്നും ഡബ്ലിയൂ എച്ച് ഒ വ്യക്തമാക്കുന്നു. 2025 ഓടെ ഇത് ഇരട്ടിക്കുമെന്നും 2000ത്തിനെ അപേക്ഷിച്ച് 2050ല്‍ മൂന്നിരട്ടിയായിരിക്കുമെന്നും കണക്കുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയിലെ 80ന് മുകളില്‍ പ്രായമുള്ളവരുടെ ജനസംഖ്യ 78ലക്ഷത്തില്‍ നിന്ന് 2050 ആകുമ്പോഴേക്ക് 5.14 കോടിയായി ഉയരും. 65നു മുകളിലുള്ളവരുടെ ജനസംഖ്യ 2005 ലെ 6.4കോടിയില്‍ നിന്ന് 23.9കോടിയിലേക്കെത്തും. 60ഉം അതിനു മുകളിലുമുള്ളവരുടെത് 8.4 കോടിയില്‍ നിന്നും 33.5കോടിയായി അടുത്ത 43വര്‍ഷത്തിനിടയില്‍ ഉയരുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Latest