Connect with us

Kozhikode

കൊയിലാണ്ടി ടൗണിലെ ഗതാതാഗതക്കുരുക്കിന് താത്കാലിക പരിഹാരമാകുന്നു

Published

|

Last Updated

കൊയിലാണ്ടി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ എം എ എല്‍ എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. അരങ്ങാടത്ത് മുതല്‍ മിനി സിവില്‍ സ്‌റ്റേഷന്‍ വരെയുളള ഭാഗത്താണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ നിയമം ലംഘിച്ചുള്ള പാര്‍ക്കിംഗും കാല്‍നടയാത്രക്കാര്‍ റോഡ് നിറഞ്ഞ് സഞ്ചരിക്കുന്നതുമാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതെന്നാണ് വിലയിരുത്തല്‍. താത്കാലിക പരിഹാരമായി റോഡിന്റെ ഇരുഭാഗത്തും കാല്‍നടയാത്രക്കാര്‍ക്കായി കൈവരികള്‍ പണിയും. ഈ ഭാഗത്തെ കുഴികള്‍ അടക്കാനും തീരുമാനിച്ചു.സിഗ്നല്‍ ലൈറ്റുകള്‍, ഡിവൈഡറുകള്‍ എന്നിവ സ്ഥാപിക്കും. കെ ദാസന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ ശാന്ത, റൂറല്‍ എസ് പി പി എച്ച് അഷ്‌റഫ്, തഹസില്‍ദാര്‍ സജീവ് ദാമോദര്‍,ആര്‍ ടി ഒ ജയചന്ദ്രന്‍, സി ഐ ഹരിദാസ്, ജനപ്രതിനിധികള്‍ പങ്കെടുത്തു.