Connect with us

National

സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മന്ത്രിയുമായ സോംനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഭാര്യ ലിപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നാരോപിച്ച് ലിപിക ജൂണില്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പല തവണ മധ്യസ്ഥനീക്കങ്ങള്‍ നടത്തിയെങ്കിലും സോംനാഥ് ഭാരതി സഹകരിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് ലിപിക പോലീസിനെ സമീപിച്ചത്. എന്നാല്‍ ലിപികയുടേത് വ്യാജ പരാതിയാണെന്നാണ് സോംനാഥ് ഭാരതി പറയുന്നത്.

Latest