Connect with us

Wayanad

യു ഡി എഫിന് അനുകൂലമായി കോടതി വിധി

Published

|

Last Updated

കല്‍പ്പറ്റ: വോട്ട് സാധുവാണന്ന് വിലയിരുത്തിയ കോടതി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എല്‍ ഡി എഫ് അംഗം കെ എം പൗലോസ് വിജയിച്ചതായുള്ള റിട്ടേണിംഗ് ഓഫിസറുടെ പ്രഖ്യാപനം റദ്ദ് ചെയ്തുകൊണ്ട് കോടതി യു.ഡി.എഫ് അംഗം കെ ടി കുര്യാക്കോസ് വിജയിച്ചതായാണ് വിധിച്ചത്. 2014 ഡിസംബറിലായിരുന്നു നൂല്‍പ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടന്നത്.ഇതില്‍ യു ഡി എഫിലെ ലീഗ് അംഗം അനില്‍ ബാലറ്റില്‍ വോട്ട് രേഖപെടുത്തി പേരെഴുതിയെങ്കിലും ഒപ്പിടാഞ്ഞതാണ് അസാധുവാകാന്‍ കാരണമായത്.ഇതിനെതിരെയാണ് പഞ്ചായത്തംഗം കോടതിയെ സമീപിച്ചതും അനുകൂല വിധി സംമ്പാദിച്ചതും.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എല്‍ ഡി എഫിലെ സി പി എം അംഗമായ കെ എം പൗലോസ് വിജയിച്ചാതായുള്ള റിട്ടേണിംഗ് ഓഫീസറുടെ പ്രഖ്യാപനം റദ്ദ് ചെയ്ത കോടതി യു ഡി എഫ് അംഗം കെ ടി കുര്യക്കോസ് വിജയിച്ചതായാണ് വിധിച്ചത്..സുല്‍ത്താന്‍ബത്തേരി മുനസിഫ് കോടതിയാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ടുണ്ടായ ഹരജിയില്‍ വാദം കേട്ടശേഷം വിധി പറഞ്ഞത്.വോട്ട് രേഖപെടുത്തിയ ബാലറ്റ് പേപ്പറില്‍ അംഗത്തിന്റെ പേരുണ്ടന്നും അതിനാല്‍ വോട്ട് അസാധുവല്ലന്നും കോടതി നിരീക്ഷിച്ചു.ഇതിനു പുറമെ പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥനത്തേക്ക് മത്സരിക്കുമ്പോള്‍ അതാത് പാര്‍ട്ടിയുടെ വിപ്പ് ലഭിച്ച് മെമ്പര്‍മാര്‍ അവരവരുടെ സ്ഥാനാര്‍ഥിക്കാണോ വോട്ട് രേഖപെടുത്തിയെതെന്ന് അറിയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും നിഗമനത്തിലെത്തി.
ഇതിനു പുറമെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം കാരണമാണ് ലീഗ് അംഗമായ അനില്‍ മനപ്പൂര്‍വ്വം വോട്ട് അസാധുവാ്കകിയതെന്ന എതിര്‍ കക്ഷിയുടെ വാദം തെളിയി്ക്കാന്‍ അവര്‍ക്കു കഴിഞ്ഞുമില്ല.
2014 ഡിസംബറിലായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.ബി ജെ പി പാനലില്‍ മത്സരിച്ച് വിജയിച്ച് നാല് വര്‍ഷം പഞ്ചായത്ത് വൈസ്പ്രസിഡന്റായിരുന്ന എ സുരേന്ദ്രന്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊത്തം 17 അംഗങ്ങളുള്ള ഭരണസമിതിയല്‍ നിന്നും ബി ജെ പി പാനലില്‍ മത്സരിച്ച് വന്ന മൂന്ന് പേരും ഒരു എല്‍ ഡി എഫ് അംഗവും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ നിന്നും വിട്ടുനിന്നു.
ഇതോടെ യു ഡി എഫിലും എല്‍ ഡി എഫിലും ഏഴും ആറു വീതം അംഗങ്ങളാണ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുകയും വോട്ട് രേഖപെടുത്തുകയും ചെയതത്.ഇതില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യു ഡി എഫ് അംഗത്തിന്നായി വോട്ട് രേഖപെടുത്തിയ ലീഗ് അംഗം 17-ാം വാര്‍ഡ് മെമ്പര്‍ അനിലിന്റെ വോട്ട് അസാധുവായാണ് റിട്ടേണിംഗ് ഓഫീസര്‍ കണ്ടെത്തിയത്.വോട്ട് രേഖപെടുത്തി പേരെഴുതിയെങ്കിലും ഒപ്പിട്ടില്ലെന്ന കാരണത്താലാണ് അസാധുവായി പ്രഖ്യാപിച്ചത്.
തുടര്‍ന്ന് ഇരു സ്ഥാനാര്‍ഥികള്‍ക്കും ആറു വീതം തുല്യവോട്ട് വരുകയും പിന്നീട് നറുക്കെടുപ്പിലൂടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ എം പൗലോസിനെ വിജയിച്ചതായി റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിക്കുകയുമായിരുന്നു.തുടര്‍ന്നാണ് തന്റെ വോട്ട് അസാധു അല്ലെന്നും സാധൂകരിക്കണമെന്നും കാണിച്ച് അനില്‍ കോടതിയെ സമീപിച്ചത്.തുടര്‍ന്നാണ് കോടതി വിധി യു ഡി എഫിന്ന് അനുകൂലമായത്.അതേസമയം കോടതി വിധിയില്‍ അമിതമായ സന്തോഷമോ ആഹ്ലാദമോ ഇ്ല്ലന്നും എന്നാല്‍ വിധി ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ പ്രവര്‍ത്തി്ക്കാനുള്ള ഉന്മേഷമാണ് ഉണ്ടാക്കുന്നതെന്നും കെ ടി കുര്യാക്കോസ് പറഞ്ഞു.അടുത്ത ദിവസം തന്നെ യു ഡി എഫ് അംഗമായ കെ ടി കുര്യാക്കോസ് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് അറിയുന്നത്. അതേസമയം മുന്‍സിഫ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കെ എം പൗലോസ് പ്രതികരിച്ചു.

Latest