Connect with us

Palakkad

കുടിവെള്ള പ്രശ്‌നം: പരിഹാരം കാണാന്‍ പഞ്ചായത്തുകള്‍ ശ്രമിക്കണം: മന്ത്രി മഞ്ഞളാംകുഴി അലി

Published

|

Last Updated

ഒറ്റപ്പാലം: കുടിവെള്ള പ്രശ്‌നം ഏറ്റവുംകൂടുതല്‍ അലട്ടുന്നത് വീട്ടമ്മമാരെയാണെന്നും അതിന് പരിഹാരം കാണാനാണ് ഗ്രാമ പഞ്ചായത്തുകള്‍ ആദ്യം ശ്രമിക്കേണ്ടതെന്ന് നഗരകാര്യ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മഞ്ഞളാംകുഴി അലി.
ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഒരു ഭരണ സമിതിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ മുഖ്യ ആവശ്യങ്ങളായ വെള്ളം, വെളിച്ചം, വഴി എന്നിവയില്‍ രാഷ്ട്രീയവും ജാതിയും കലര്‍ത്തരുതെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സി എ എം എ കരീം, കെ സുധ, കെ ശ്രീവല്‍സന്‍, കെ നാരായണന്‍ മാസ്റ്റര്‍, സി പി സഫിയ, എം സുരേഷ് ബാബു, പി ബേബിഗിരിജ, സി കെ സുബൈദ, ബി കെ ശ്രീലത തുടങ്ങി രാഷ്ടീയ സംഘടന, നേതാക്കള്‍ സംസാരിച്ചു.
മുന്‍ ജനപ്രതിനിധികള്‍ക്ക് ഐഡി കാര്‍ഡ് വിതരണവും ജലനിധി ഐ ഇ സി യുടെ ഭാഗമായി സൂള്‍തലത്തില്‍ നടത്തിയ പോസ്റ്റര്‍ രചനാ മല്‍സരത്തിന്റെ സമ്മാന ദാനവും മന്ത്രി നിര്‍വഹിച്ചു.

Latest