Connect with us

National

മോദി ഈ മാസം ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 27ന് ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും. മോദിയും ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗും ഇക്കാര്യം അറിയിച്ചു. മോദി ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്ന കാര്യം ഇന്ന് രാവിലെയായിരുന്നു സക്കര്‍ബാര്‍ഗ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ പ്രധാനമന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു.

സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികള്‍ക്കെതിരെ സമൂഹത്തിനെങ്ങനെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെങ്ങിനെ എന്നതടക്കമുള്ള നിരവധി കാര്യങ്ങള്‍ മോദിയുമായി താന്‍ സംസാരിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. മോദിയോട് ചോദിക്കേണ്ട കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാനും തിരഞ്ഞെടുക്കപ്പെടുന്നവ മോദിയോട് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സക്കര്‍ബര്‍ഗിന്റെ ക്ഷണത്തിന് നന്ദിയുണ്ടെന്നും ഈ മാസം 27ന് ഇന്ത്യന്‍ സമയം രാത്രി പത്തിന് ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. അമേരിക്കയിലെ കാലിഫോര്‍ണിയില്‍ പോളോ ഓള്‍ട്ടോയിലാണ് ഫെയ്‌സ്ബുക്ക് ആസ്ഥാനം.

സെപ്റ്റംബര്‍ അവസാന വാരം അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുമായും കൂടിക്കാഴ്ച നടത്തും. ഗൂഗ്ള്‍ മേധാവി സുന്ദര്‍ പീച്ചെ, ആപ്പിള്‍ സിഇഒ ടിം കുക്ക് തുടങ്ങി നിരവധി പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും അമേരിക്ക സന്ദര്‍ശിച്ചിരുന്നു.

Latest