Connect with us

National

രാജസ്ഥാനില്‍ ബക്രീദിന് അവധിയില്ല; ആര്‍എസ്എസ് നേതാവിന്റെ ജന്മദിനാഘോഷം നടത്തും

Published

|

Last Updated

ജയ്പൂര്‍: ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബീഫ് നിരോധനത്തിനുപിന്നാലെ വിവാദ ഉത്തരവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. ഈ മാസം 25ന് ആര്‍എസ്എസ് മുന്‍ നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനാഘോഷം നടത്താനാണ് ഉത്തരവ്. സ്‌കൂളുകളും കോളേജുകളും രക്തദാനം സംഘടിപ്പിക്കാന്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. കോളേജുകള്‍ പ്രവര്‍ത്തികണമെന്നും ഉത്തരവിലുണ്ട്.
ഈ മാസം 25ന് ബലി പെരുന്നാള്‍ ദിനമാകാനിരിക്കെ ഇത്തരമൊരു നീക്കത്തിനെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി. തികച്ചും ഭരണഘനാവിരുദ്ധവും ഫാസിസ്റ്റ് ശൈലിയിലുമുള്ളതാണ് ഉത്തരവെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ ഹാര്‍മണി നേതാവ് പ്രഫസര്‍. സലീം പറഞ്ഞു. കാവിവല്‍ക്കരണത്തിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ഉത്തരവ് വിവാദമായതോടെ മുസ്‌ലിം അധ്യാപകര്‍ക്ക് അന്ന് അവധിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇത് കാവിവല്‍ക്കരണമല്ലെന്നും ദീന്‍ ദയാല്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കണമെന്നും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി കലിചരണ്‍ സറഫ് പറഞ്ഞു.

Latest