Connect with us

International

അഭയാര്‍ത്ഥി ബോട്ട് മുങ്ങി 14 കുട്ടികളടക്കം 38 മരണം

Published

|

Last Updated

മ്യൂണിക്: ഈജിയന്‍ കടലില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 14 കുട്ടികളടക്കം 38 പേര്‍ മരിച്ചു. 30 പേര്‍ നീന്തി രക്ഷപ്പെട്ടു. 68 പേരെ ഗ്രീസ് കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി.
തുര്‍ക്ക്യില്‍ നിന്ന് ഗ്രീസിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരത്തടികൊണ്ട് നിര്‍മ്മിച്ചതായിരുന്നു ബോട്ട്. 130ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു.

അതേസമയം ജര്‍മ്മനി അഭയാര്‍ത്ഥികള്‍ രാജ്യത്ത് കടക്കുന്നത് പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഓസ്ട്രിയയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ ജര്‍മനി നിര്‍ത്തിവച്ചു. രാജ്യത്തിന് ഉള്‍ക്കൊള്ളവുന്നതിലേറെപ്പേരെ ഇതിനകം സ്വീകരിച്ചു കഴിഞ്ഞതായി ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി. രാജ്യം ഇതിനകം നാലര ലക്ഷത്തിലധികം പേര്‍ക്ക് അഭയം നല്‍കിയതായും അധികൃതര്‍ പറയുന്നു.

Latest