Connect with us

National

ഡങ്കിപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിക്കാടിക്കാനുള്ള ബിജെപിയുടെ കാത്തിരിപ്പിന് ഒരവസരം ലഭിച്ചു. ഡല്‍ഹിയില്‍ ഭീകരമായി പെരുകുന്ന ഡങ്കിപ്പനി നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യമന്ത്രിയും പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
രോഗികളുടെ എണ്ണം അനുദിനം പെരുകുമ്പോളം അവര്‍ക്കാവശ്യമായ മരുന്നുകളോ, ചികിത്സാസംവിധാനങ്ങളൊ ഒരുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഡല്‍ഹി ആശുപത്രിയിലും മറ്റു രണ്ടു പ്രമുഖ ആശുപത്രികളിലും രോഗികളെ കിടത്തിചികിത്സക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പക്ഷെ ഈ ആശുപത്രികളില്‍ ചികിത്സ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഒരു താത്പര്യവും കാണിക്കുന്നില്ല.
ജനക്പുരിയിലും താഹിര്‍പൂരും ആയിരം ബെഡ്ഡുകളുള്ള രണ്ടു ആശുപത്രികളിലും എല്ലാഒരുക്കങ്ങളും പൂര്‍ത്തിയാട്ടുണ്ടെങ്കിലും ഏഴുമാസമായി അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ലെന്നും ആരോപിക്കുന്നു. മോഹല്ല ക്ലീനിക് പദ്ധതിയുടെ ഭാഗമായി വാങ്ങിക്കൂട്ടിയ 150ല്‍ അധികം ആംബുലന്‍സുകള്‍ ഇപ്പോഴും ഉപയോഗ്യശുന്യമായി കിടക്കുന്നു.
പാര്‍ട്ടി ഓഫിസില്‍വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഡല്‍ഹി പ്രതിപക്ഷനേതാവ് വിജേന്ദ്രര്‍ ഗുപ്തയും ആംആദ്മി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി മൗനംപാലിക്കുന്നതും സര്‍ക്കാരിന്റെ പരാജയത്തെ സാക്ഷ്യപ്പെടുത്തുന്നു. ബിജെപി ഇതിനായി സംസ്ഥാനത്ത് ബദല്‍ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

Latest