Connect with us

National

സുരക്ഷയില്‍ വീഴ്ചവരുത്തിയ 97 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടുവെന്ന് റെയില്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: സുരക്ഷയില്‍ വീഴ്ച വരുത്തിയ 97 ഉദ്യോഗസ്ഥരെ കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടെന്ന് റെയില്‍വെ. സുരക്ഷക്ക് ഒരു ലക്ഷം കോടി രൂപ കേന്ദ്ര ധനകാര്യമന്ത്രാലയത്തോട് റെയില്‍വേ ആവശ്യപ്പെടുമെന്ന് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. തീവണ്ടി അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷക്ക് കൂടുതല്‍ ഫണ്ട് ധനമന്ത്രാലയത്തോട് റെയില്‍വേ ആവശ്യപെടുന്നത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ തീവണ്ടി അപകടങ്ങളില്‍ 40 ശതമാനവും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. അപകടങ്ങള്‍ തടയാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. കാലഹരണപ്പെട്ട സുരക്ഷാ സംവിധാനം നവീകരിക്കും. 10 മുതല്‍ 11 ശതമാനം വരെ കുറവ് ലോക്കോപൈലറ്റുമാരുടെ എണ്ണത്തില്‍ ഉണ്ടെന്ന് ചെയര്‍മാന്‍ എ കെ മിത്തല്‍ പറഞ്ഞു. പക്ഷെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ല. ലീവ് കാര്യത്തിലൊക്കെ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

40000 കോടി രൂപ പാത അറ്റകുറ്റപണിക്ക് മാറ്റിവെക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ആളില്ലാ ലെവല്‍ക്രോസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കും. ഇതിന് കാണ്‍പൂര്‍ ഐഐടിയെ ചുമതലപെടുത്തിയെന്നും റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.