Connect with us

Palakkad

ഡോ. എം എം ബഷീറിന് ഭീഷണി; കേസെടുക്കണം: ഡി വൈ എഫ് ഐ

Published

|

Last Updated

പാലക്കാട്: രാമായണ വ്യാഖ്യാനം എഴുതിയതിന്റെ പേരില്‍ ഭാഷാപണ്ഡിതനും അധ്യാപകനുമായ ഡോ. എം എം ബഷീറിനെഭീഷണിപ്പെടുത്തിയ സംഭവ ത്തില്‍ അഭിപ്രായസ്വാതന്ത്രത്തിനും മാധ്യമസ്വാതന്ത്രത്തിനും എതിരായ ഈ ക്രിമിനല്‍ കൈയേറ്റത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് എം ബി രാജേഷ് എം പി അഭിപ്രായപ്പെട്ടു.
കേസ് എടുക്കാനും ഉത്തരവാദികളെ അറസ്റ്റുചെയ്യാനും ആഭ്യന്തരമന്ത്രി പൊലീസിന് നിര്‍ദേശം കൊടുക്കണം. ഡേ എം എം ബഷീറിന് എതിരായ ഭീഷണി ഒറ്റപ്പെട്ടതായി കണക്കാക്കാനാവില്ല.രാജ്യത്താകമാനം എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എതിരായ വര്‍ഗീയ ശക്തികളുടെ വര്‍ധിച്ചുവരുന്ന ആക്രമങ്ങളുടെ ഭാഗമാണ്.— ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാവരും കക്ഷി രാഷ്ട്രീയ വിത്യാസമില്ലാതെഭീഷണിക്കെതിരായി രംഗത്തിറങ്ങണം. ഡോ. എം എം ബഷീറിന് ഡിവൈഎഫ്‌ഐ പിന്തുണയും ഐക്യദാര്‍ഢ്യയും പ്രഖ്യാപിക്കുന്നതായും — അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്ന ഭീഷണിക്കെതിരെ ശക്തമായി നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് എം പി ആവശ്യപ്പെട്ടു.
ചരമദിനാചരണം
പാലക്കാട്: കേരള എന്‍ ജി ഒ യൂനിയന്‍ സ്ഥാപക നേതാവ് ഇ പത്മനാഭന്‍ 25 ാം ചരമവാഷികദിനാചരണം 18ന് നടക്കും.
വൈകീട്ട് മൂന്നരക്ക് ്‌ഹെഡ്‌പോസ്ഓഫീസ്ജംഗ്ഷനില്‍ നിന്നും സ്റ്റേഡിയം ബസ് സ്റ്റാന്റ് വരെ പ്രകടനം നടക്കും. തുടര്‍ന്ന് നടക്കുന്ന യോഗം സി ഐ ടി യുജില്ലാ സെക്രട്ടറി പി കെ ശശിഉദ്ഘാടനംചെയ്യും.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദാഇസ്ഹാഖ്, യൂനിയന്‍സംസ്ഥാന പ്രസിഡന്റ് സുജാത പങ്കെടുക്കും.