Connect with us

International

ഫെയ്‌സ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ ഉടന്‍: സക്കര്‍ബര്‍ഗ്

Published

|

Last Updated

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കില്‍ ഇനി ലൈക്ക് ചെയ്യല്‍ മാത്രമല്ല, ഡിസ്‌ലൈക്ക് ചെയ്യുന്നതിനുമുള്ള സംവിധാനം ഉടന്‍ ഒരുക്കുമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വളരെകാലമായുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ആവശ്യമാണ് ഡിസ്‌ലൈക്ക് ചെയ്യാനും കഴിയണമെന്നുള്ളത്.

മറ്റൊരാളെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഡിസ്‌ലൈക്ക് സൗകര്യം ഒരുക്കുന്നതെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ദു:ഖവാര്‍ത്തകളുടെ പോസ്റ്റുകളില്‍ ലൈക്ക് അടിക്കുന്നത് ഉചിതമല്ലെന്നത് കൊണ്ടാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നതെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. യൂട്യൂബിലാണ് നിലവില്‍ ഡിസ്‌ലൈക്ക് ബട്ടണുള്ളത്. ഫെയ്‌സ്ബുക്കിലും ഡിസ്‌ലൈക്ക് ഒപ്ഷന്‍ വരുന്നത് സെലിബ്രിറ്റികള്‍ക്ക് പാരയാകുമോ എന്ന് കാത്തിരുന്ന് കാണാം.

---- facebook comment plugin here -----

Latest