Connect with us

Gulf

ആശ്വാസ വചനങ്ങളുമായി ഭരണാധികാരികള്‍ രക്തസാക്ഷികളുടെ ഭവന സന്ദര്‍ശനം തുടരുന്നു

Published

|

Last Updated

യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍
യമനില്‍ രക്തസാക്ഷികളായ സൈനികരിലൊരാളുടെ വീട് സന്ദര്‍ശിച്ചപ്പോള്‍

അജ്മാന്‍: ആശ്വാസം പകര്‍ന്ന് ഭരണാധികാരികള്‍ രാജ്യത്തിന്റെ രക്തസാക്ഷികളുടെ കുടുംബങ്ങളിലെ സന്ദര്‍ശനം തുടരുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സന്ദര്‍ശനം ഇന്നലെ റാസല്‍ ഖൈമയിലും ഖോര്‍ഫുഖാനിലും കല്‍ബയിലുമായിരുന്നു.
റാസല്‍ ഖൈമയില്‍ നിന്നുള്ള രകതസാക്ഷിയായ സുല്‍ത്താന്‍ സാലിഹ് അല്‍ ഷെഹി, റാശിദ് മുഹമ്മദ് അല്‍ ഷെഹി, അബ്ദുല്ല അഹ്മദ് അല്‍ ഷുമൈലി, സലിം റാശിദ് അല്‍ ഷെഹി, സുലൈമാന്‍ ജസിം അല്‍ ബലൂഷി, റാശിദ് അലി അല്‍ ഷെഹി, സഊദ് സാലിഹ് അല്‍ സദി എന്നിവരുടെ വീടുകളിലായിരുന്നു ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം.
കല്‍ബയില്‍ ഹസ്സന്‍ മുഹമ്മദ് ഹസ്സന്‍ അല്‍ തുനൈജിയുടെയും റാശിദ് മുഹമ്മദ് അബ്ബാസ് അല്‍ ബലൂഷിയുടെയും വീടുകളിലായിരുന്നു സന്ദര്‍ശനം. തുനൈജിയുടെ കുടുംബാംഗങ്ങളെയും കുട്ടികളെയും ശൈഖ് മുഹമ്മദ് ആശ്വസിപ്പിച്ചു. പരലോക ജീവിതം സുഖപ്രദമാവാന്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
ഖോര്‍ഫുക്കാനില്‍ നിന്നു യമനില്‍ രക്തസാക്ഷിയായ സെയ്ഫ് ഈസ ഉബൈദ് അല്‍ നഖ്ബിയുടെ വീട്ടിലും സന്ദര്‍ശനം നടത്തി.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ മുവൈഫ മേഖലയില്‍ താമസിക്കുന്ന, മറ്റൊരു രക്തസാക്ഷിയായ ബദര്‍ സുലൈമാന്‍ അബ്ദുല്ല ജൗഹറിന്റെ വീട്ടിലും നൂഫ് മേഖലയിലുള്ള ജമാല്‍ മജീദ് സലിം അല്‍ മുഹൈരിയുടെയും ഹത്തയിലുള്ള ഈസ ഇബ്രാഹീം ഹമദ് അല്‍ ബദ്‌വാവിയുടെയും വീടുകളിലും ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തിയിരുന്നു.