Connect with us

Kozhikode

ദേശീയപാതയിലെ കിടങ്ങ് യാത്രക്കാരെ അപകടത്തിലാക്കുന്നു

Published

|

Last Updated

താമരശ്ശേരി: കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി ദേശീയപാതക്കു കുറുകെ കുഴിച്ച കിടങ്ങ് യാത്രക്കാരെ അപകടത്തിലാക്കുന്നു. താമരശ്ശേരി ചുങ്കം അങ്ങാടിയിലാണ് റോഡിനു കുറുകെ കുഴിയെടുത്തത്. ജലനിധി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് സ്ഥാപിച്ച് പേരിനുമാത്രം മണ്ണിട്ടതല്ലാതെ മാസങ്ങളായിട്ടും റോഡ് പൂര്‍വ സ്ഥിതിയിലാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വലിയ കുഴി കാരണം ചുങ്കത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ചെറു വാഹനങ്ങള്‍ കുഴിയില്‍ ചാടി പലര്‍ക്കും പരുക്കേല്‍ക്കുന്നതും പതിവാണ്. രാത്രിയില്‍ ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ അകപ്പെട്ട് നിരവധി യാത്രക്കാര്‍ക്ക് ഇതിനകം സാരമായ പരുക്കേറ്റിട്ടുണ്ട്. മൂന്ന് ലക്ഷത്തില്‍പരം രൂപ മുന്‍കൂറായി വാങ്ങിയാണ് ദേശീയപാതക്ക് കുറുകെ കിടങ്ങ് കുഴിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്. റീ ടാറിംഗ് നടത്തി രോഡ് പൂര്‍വാവസ്ഥയിലാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പണം വാങ്ങിവെക്കുന്നത്. പണം മുന്‍കൂറായി വാങ്ങിവെച്ചെങ്കിലും റോഡിലെ കുഴി നികത്താന്‍ ദേശീയപാതാ വിഭാഗം തയ്യാറാവാത്തത് ദുരൂഹമാണ്.
ചുങ്കം ജംഗ്ഷനിലും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുെങ്കിലും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഗതാഗതക്കുരുക്ക് അസഹ്യമായപ്പോള്‍ പോലീസ് ഇടപെട്ട് ഇവിടെ ക്വാറി വേസ്റ്റ് ഇറക്കിയിരുന്നെങ്കിലും മഴ പെയ്തതോടെ ഇത് ഒലിച്ചുപോയി. ദേശീയപാതയും സംസ്ഥാന പാതയും സംഗമിക്കുന്ന ഇവിടെയുള്ള ഗര്‍ത്ഥങ്ങള്‍ വ്യാപാരികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പൊടിശല്യം കാരണം പൊറുതി മുട്ടിയ വ്യാപാരികള്‍ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

---- facebook comment plugin here -----

Latest