Connect with us

Palakkad

കുന്തിപ്പുഴയില്‍ ഇനി ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രം

Published

|

Last Updated

മണ്ണാര്‍ക്കാട്: ഇന്റര്‍നെറ്റ് സംവിധാനത്തോടെയുളള ആധുനിക ബസ് കാത്തിരിപ്പു കേന്ദ്രം നാളെ നാടിന് സമര്‍പ്പിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തീര്‍ത്തും പരിസ്ഥിതി സൗഹൃദ രീതിയിലാണ് പൂര്‍ത്തീയാക്കിയിരിക്കുന്നത്.
ഇന്റര്‍നെറ്റ്-വൈ ഫൈ സംവിധാനമാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ പ്രത്യേകത. കൂടാതെ പുലര്‍ച്ചെ 6മണി മുതല്‍ വൈകുന്നേരം 6മണിവരെ എഫ് എം റേഡിയോ സൗകര്യം, വിവിധ മൊബൈലുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുളള സൗകര്യം, മൊബൈല്‍ റെസ്റ്റിങ് പാഡുകളും കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏറെ ദൃശ്യഭംഗിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന കേന്ദ്രം കുന്തിപ്പുഴയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൊമ്പം ആശുപത്രിപടിയിലും ഇത്തരത്തിലുളള ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വിദേശ ടെക്‌നോളജിയില്‍ നിര്‍മ്മിച്ച ഇരിപ്പിടങ്ങളും, മെക്‌സിക്കന്‍ കാര്‍പെറ്റ്, ആകര്‍ഷണീയമായ ഫ്‌ളോറിങും ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സവിശേഷതകളാണ്. എം എല്‍. എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ ചെലവില്‍ സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കാനുളള ഒരുക്കങ്ങളും നടക്കുന്നുണ്ട്. നാളെവൈകുന്നേരം 4മണിക്ക് കുന്തിപ്പുഴയില്‍ ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രം അഡ്വ എന്‍ ഷംസുദ്ദീന്‍ എ എല്‍.എ ഉദ്ഘാടനം ചെയ്യും.

---- facebook comment plugin here -----

Latest