Connect with us

Ongoing News

സാഫ് കപ്പ് : ആദ്യ ദിനം ഇന്ത്യ-പാക് മത്സരം

Published

|

Last Updated

ന്യൂഡല്‍ഹി: 2015 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ. എട്ട് ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ മാറ്റുരക്കുന്ന സാഫ് കപ്പിന്റെ ഒമ്പതാമത് എഡിഷന്‍ ഡിസംബറില്‍ തിരുവരനന്തപുരത്ത് നടക്കും. നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, , നേപ്പാള്‍, ശ്രീലങ്ക ടീമുകളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഡിസംബര്‍ 23ന് നേപ്പാളും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടനപ്പോര്. അന്ന് രണ്ടാം മത്സരത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ആവേശപ്പോരാട്ടവും കാണാം.
ഓരോ വര്‍ഷം കഴിയും തോറും കൂടുതല്‍ മത്സരാവേശവും പോര്‍വിളിയും ഏറെ വരുന്നുവെന്നതാണ് സാഫ് കപ്പിന്റെ പ്രസക്തിയെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. 2003 ല്‍ സാഫ് കപ്പില്‍ അരങ്ങേറ്റം കുറിച്ച അഫ്ഗാനിസ്ഥാന്റെ പുരോഗതി അത്ഭുതപ്പെടുത്തുന്നതാണെന്ന് ദാസ് പ്രശംസിച്ചു. കഴിഞ്ഞ തവണ അഫ്ഗാനോട് ഫൈനലിലാണ് നമ്മള്‍ തോറ്റത്. അവര്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നു – ദാസ് പറഞ്ഞു.
എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് പ്രാഥമിക റൗണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ ഗ്രൂപ്പ് എയിലും അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ഭൂട്ടാന്‍, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് ബിയിലും ഉള്‍പ്പെടുന്നു.
ആറ് തവണ കിരീടം ഉയര്‍ത്തിയ ഇന്ത്യയുടെത് റെക്കോര്‍ഡ് നേട്ടമാണ്. എട്ട് തവണ ഫൈനല്‍ കളിച്ച ഇന്ത്യ രണ്ട് തവണ റണ്ണേഴ്‌സപ്പായി. ഒരിക്കല്‍ മൂന്നാം സ്ഥാനം.
ഇന്ത്യ ഇത്തവണ മരണഗ്രൂപ്പിലാണ്. ഇന്ത്യ-പാക് മത്സരമാണ് ഗ്രൂപ്പ് എ ഫിക്‌സ്ചറിലെ ഹൈലൈറ്റ്. അഫ്ഗാന്‍-ഇന്ത്യ മത്സരം 2013 ഫൈനലിന്റെ ആവര്‍ത്തനവും.
പതിനഞ്ച് മത്സരങ്ങളാണ് ആകെ ടൂര്‍ണമെന്റില്‍. ഗ്രൂപ്പില്‍ നിന്ന് കൂടുതല്‍ പോയിന്റുള്ള രണ്ട് ടീമുകള്‍ നോക്കൗട്ടിലെത്തും. ജനുവരി മൂന്നിനാണ് ഫൈനല്‍.