Connect with us

National

സ്വാധീനിക്കാന്‍ പണവും മദ്യവും ഒഴുക്കുന്നു

Published

|

Last Updated

പാറ്റ്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ബീഹാറില്‍ സമ്മതിദായകരെ സ്വാധീനിക്കാന്‍ പണവും വ്യാജമദ്യവും ഒഴുക്കുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ചൊവ്വാഴ്ച മാത്രം കണക്കില്‍ പെടാത്ത 57 ലക്ഷം രൂപയും 23,432 ലിറ്റര്‍ വ്യാജമദ്യവും പിടികൂടി. സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
പ്രത്യേക നടപടിയായി ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ കിഷന്‍ഗഞ്ചില്‍ നിന്ന് 33 ലക്ഷം രൂപയും ദല്‍സിംഗ്‌സരായിയില്‍ നിന്ന് 19 ലക്ഷം റൂപയും സമസ്തിപൂരിലെ റൊസേരയില്‍ നിന്ന് 5.49 ലക്ഷം രൂപയും പിടിച്ചെടുത്തതായി അഡീഷണല്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ആര്‍ ലക്ഷ്മണന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 23,432 ലിറ്റര്‍ വ്യാജമദ്യവും കണ്ടെടുത്തിട്ടുണ്ട്.
മാവോയിസ്റ്റ് സാനിധ്യമുള്ള ജമുയി ജില്ലയില്‍ തിരച്ചിലിനിടയില്‍ ഒരു ഡിറ്റോനാറ്റര്‍ കണ്ടെടുത്തു. മറ്റിടങ്ങളില്‍ നിന്ന് 9 ആയുധങ്ങളും 5 സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Latest