Connect with us

National

സ്റ്റാമ്പുകളില്‍ നിന്ന് ഗാന്ധി കുടുംബത്തെ മാറ്റാന്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്ലാ ബഹുമതികളും ഒരു കുടുംബത്തിന് നല്‍കുന്നത് ശരിയല്ല. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത നിരവധി ആള്‍ക്കാരുണ്ട്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അവരുടെ പേരില്‍ സ്റ്റാമ്പ് ഇറക്കണം. അല്ലാതെ ഒരു കുടുംബത്തിന്റെ പേരില്‍ മാത്രം സ്റ്റാമ്പ് ഇറക്കുന്നത് ശരിയല്ല. ഇതനുസരിച്ചാണ് രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും സ്റ്റാമ്പ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. വാര്‍ത്താ വിനിമയ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
തപാല്‍ ഉപദേശക സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം എടുത്തത്. ഈ തീരുമാന പ്രകാരം ശ്യാമ പ്രസാദ് മുഖര്‍ജി, ദീന്‍ ദയാല്‍ ഉപാദ്യായ, നേതാജി സുബാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ശിവാജി, മൗലാനാ ആസാദ്, ബഗത് സിംഗ്, ജയപ്രകാശ് നാരായണ്‍, റാം മനോഹര്‍ ലോഹിയ, വിവേകാനന്ദന്‍, മഹാറാണാ പ്രദാബ് എന്നിവരുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറങ്ങും.
ഇത്രനാളും സ്റ്റാമ്പുകള്‍ എല്ലാം ഒരു കുടുംബത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മൗലാനാ ആസാദ്, ഡോ. അംബേദ്ക്കര്‍, ഡോ. ബാബ ഇവരെ പോലെയുള്ളവര്‍ ഇവിടെയുണ്ടായിരുന്നു. ഈ സര്‍ക്കാര്‍ ആധുനിക ഇന്ത്യയുടെ വളര്‍ച്ചക്ക് വ്യത്യസ്ഥ മേഖലകളില്‍ സംഭാവന നല്‍കിയ എല്ലാ മഹാന്മാരെയും ബഹുമാനിക്കുന്നു. രവി ശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രണ്ട് പ്രധാനമന്ത്രിമാരുടെ ഓര്‍മകള്‍ മായ്ച്ചുകളയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Latest