Connect with us

Ongoing News

ഇരട്ട ഓപ്പറേറ്റിംഗ് സിസ്റ്റവുമായി സ്മാര്‍ട്ട് ഫോണ്‍

Published

|

Last Updated

ഇരറ്റ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്മാര്‍ട്ട് ഫോണ്‍ ചൈനീസ് നിര്‍മാതാക്കളായ എലഫോണ്‍ കമ്പനി പുറത്തിറക്കി. വിന്‍ഡോസ് പത്തും ആന്‍ഡ്രോയിഡ് ലോലിപോപ്പ് 5.0യും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാം. കമ്പ്യൂട്ടറിലെന്ന പോലെ ഫോണ്‍ ബൂട്ട് ചേയ്യുമ്പോള്‍ ഇഷ്ടമുള്ള ഓപ്പറ്റേിംഗ് സിസ്റ്റം ലോഡ് ചെയ്യിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. വോണി (Vowney) എന്ന് പേരിട്ട് ഈ സ്മാര്‍ട്ട് ഫോണിന് ഏകദേശം 20,000 ഇന്ത്യന്‍ രൂപ വില വരും. വ്യാഴാഴ്ച മുതല്‍ ഫോണിന്റെ ബുക്കിംഗ് ആരംഭിച്ചു. സെപ്തംബര്‍ 30ന് വില്‍പ്പന ആരംഭിക്കും.

5.5 ഇഞ്ച് ക്യു എച്ച് ഡി ഐ പി എസ്. എല്‍ സി ഡി ഡിസ്‌പ്ലേ, 535 ഡി പി ഐ പിക്‌സല്‍ ഡെന്‍സിറ്റി, 2.2 ജിഗാ ഹേര്‍ഡ്‌സ് സിപിയു, മൂന്ന് ജി ബി റാം, സോണി സെന്‍സറോട് കൂടിയ 20.7 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 4കെ വീഡിയോ റെക്കോര്‍ഡിംഗ്, 4200 എംഎഎച്ച് ബാറ്ററി ശേഷി, ഫിംഗര്‍ പ്രിന്റ് ലോക്ക് തുടങ്ങിയവയാണ് ഫോണിന്റെ മറ്റു സവിശേഷതകള്‍.