Connect with us

Malappuram

സഞ്ചാരികളെ സ്വീകരിക്കാന്‍ ജില്ലയില്‍ എട്ട് പുതിയ പദ്ധതികള്‍

Published

|

Last Updated

മലപ്പുറം: ജില്ലയുടെ ടൂറിസം മേഖലക്ക് കരുത്തേകാന്‍ എട്ട് പുതിയ പദ്ധതികള്‍ ഒരുങ്ങി. കോട്ടക്കുന്ന് ടേക്ക് എ ബ്രേക്, പടിഞ്ഞാറേക്കര ബോട്ട് സര്‍വീസ്, ഒട്ടുമ്പുറം ബീച്ച്, ചേറൂമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് ടൂറിസം പദ്ധതി, ചെരണി ടൂറിസം പാര്‍ക്ക്, കൊടിക്കുത്തിമല എന്നിവയാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുള്ളത്.
പടിഞ്ഞാറേക്കര അഴിമുഖത്തെയും പൊന്നാനിയെയും ബന്ധിപ്പിച്ചുള്ള ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം സെപ്തംബര്‍ 21ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. യാത്രക്കാരില്ലാത്ത സമയത്ത് വിനോദ സഞ്ചാരത്തിന് കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 26ന് കോട്ടക്കുന്ന് ടേക് എ ബ്രേക്ക്, ഒട്ടുമ്പുറം ബീച്ച്, ചെറൂമ്പ് ഇക്കോ വില്ലേജ് എന്നിവയുടെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. 27ന് ലോക വിനോദ സഞ്ചാര ദിനം, കേരളാംകുണ്ട് ടൂറിസം പദ്ധതി ഉദ്ഘാടനം എന്നിവയും 29ന് ചെരണി ടൂറിസം പാര്‍ക്കിന്റെ ഉദ്ഘാടനവും ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും.
ഒക്ടോബര്‍ ഒന്നിന് കോടിക്കുത്തിമല ടൂറിസം പദ്ധതിയുടെ തറക്കല്ലിടല്‍ മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. പൊന്നാനി ബിയ്യം കായല്‍, നിലമ്പൂര്‍ ടൂറിസ്റ്റ് കവാടം, ആഡ്യന്‍പാറ ഇക്കോ ടൂറിസം, കോട്ടക്കുന്ന് മിറാക്കിള്‍ ഗാര്‍ഡന്‍, മലപ്പുറം ശാന്തിതീരം പദ്ധതി, വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍, വാണിയമ്പലം സ്‌ക്വയര്‍, ചമ്രവട്ടം മറൈന്‍ മ്യൂസിയം, ഊരകം മമ്പീതി പദ്ധതി എന്നിവ അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാക്കും. ഇതോടെ മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി മലപ്പുറം മാറും.
മൊബൈല്‍ ബാര്‍: മുന്‍കൂര്‍ ജാമ്യം തള്ളി
മഞ്ചേരി: ഓട്ടോറിക്ഷയില്‍ വിദേശ മദ്യ വില്‍പ്പന നടത്തുന്നതിനിടെ പോലീസിനെ കണ്ട് വാഹനവുമായി രക്ഷപ്പെട്ടുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ചോക്കാട് കേളുനായര്‍പടി പെരിങ്ങപ്പാറ മക്കരവീട്ടില്‍ സനു (33)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 സെപ്തംബര്‍ അഞ്ചിന് രാത്രി 9.30ന് പെരിങ്ങപ്പാറ റോഡിലാണ് സംഭവം. മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ കാളികാവ് എസ് ഐ. ഇ വി സുരേഷ് കുമാറിനെയും സംഘത്തെയും കണ്ട പ്രതി വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.