Connect with us

Wayanad

ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ: എല്‍ ഡി എഫ് രാപ്പകല്‍ സമരം തുടങ്ങി

Published

|

Last Updated

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന രാപ്പകല്‍ സമരം തുടങ്ങി. ആശുപത്രിക്കുമുന്നില്‍ നടക്കുന്ന സമരം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. എന്‍ സി പി ജില്ലാ പ്രസിഡന്റ് എം പി അനില്‍ അധ്യക്ഷനായി. ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കുക, മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ജില്ലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ജില്ലാ ആശുപത്രി പൂര്‍ണ്ണമായും തകര്‍ന്നുകഴിഞ്ഞു. സ്വകാര്യ ആശുപത്രികളെ സഹായിക്കും വിധമാണ് ജനപ്രതിനിധികളുടെ നിലപാട്. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിന് സംവിധാനങ്ങളില്ല. ഡോക്ടര്‍മാരുടെ കുറവ് ആശപത്രികളുടെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുയാണ്.
ജില്ലക്ക് അനുവധിച്ച മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തറക്കല്ലിടലില്‍ ഒതുങ്ങി. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താല്‍കാലികമായി ജില്ലാ ആശുത്രിയില്‍ തുടങ്ങണമെന്ന ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.
ഇവിടെ ചികിത്സക്കെത്തുന്ന രോഗികളെ നൂറുകിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് അയക്കുക പതിവാണ്. ആദിവാസികളായ രോഗികളെയാണ് കൂടുതലായും മെഡിക്കല്‍ കോളജിലേക്ക് അയക്കുന്നത്.
ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം തകര്‍ന്നതോടെ ഏറ്റവും അധികം ദുരിതമനുഭവിക്കുന്നത് ആദിവാസികള്‍ അടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളാണ്. സാധരണക്കാര്‍ക്ക് ചികിത്സ അപ്രാപ്യമാക്കുന്ന നടപടിയാണ് ആരോഗ്യ വകുപ്പിന്റേത്. ജില്ലയിലെ എംഎല്‍മാരും എംപിയും ഈ സര്‍ക്കാര്‍ ആശുപത്രിയെ വിസ്മരിക്കുയാണ്. മന്ത്രി പി കെ ജയലക്ഷ്മിയുടെ മണ്ഡലത്തിലാണ് ജില്ലാ ആശുപത്രിയുള്ളത്. ഇവിടെ ചികിത്സ നിഷേധിക്കലും ഒപി പ്രവര്‍ത്തനം നിലക്കുന്നതും പതിവായിട്ടും നടപടി സ്വീകരിക്കുവാന്‍ മന്ത്രിയും തയ്യാറല്ല.
താലൂക്ക് ആശുത്രി ആയിരന്ന കാലത്തെ ഉദ്യോഗസ്ഥഅനുപാതമാണ് ഇന്നും തുടരുന്നത്. ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തരത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുയാണ്. സിപിഎം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍, വി മോഹനന്‍, സി എം ശിവരാമന്‍, പി കെ ബാബു, എ എന്‍ പ്രഭാകരന്‍, മുന്‍ എംഎല്‍എ കെ സി കുഞ്ഞിരാമന്‍ സംസാരിച്ചു. സമരം ഇന്ന് അവസാനിക്കും.

Latest