Connect with us

Palakkad

കിഴക്കന്‍ മേഖലയില്‍ പടയൊരുക്കം തുടങ്ങി

Published

|

Last Updated

ചിറ്റൂര്‍: കിഴക്കന്‍മേഖലയില്‍ കോണ്‍ഗ്രസിന്റെ കുത്തക പൊളിക്കാന്‍ തദ്ദേശതിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പടയൊരുക്കം. വെളളത്തിന്റെ പേരില്‍ പ്രക്ഷോഭം തുടങ്ങിയ സമരസമിതി സ്വതന്ത്രസ്ഥാനാര്‍ഥിയെ നിര്‍ത്തി പരീക്ഷിക്കാനൊരുങ്ങുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിഷേധവോട്ടിലൂടെ പ്രതിഷേധം അറിയിച്ചെങ്കില്‍ ഇക്കുറി സ്വതന്ത്രര്‍ക്ക് വോട്ടു രേഖപ്പെടുത്തിയാകും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മറുപടി നല്‍കുക.
മൂലത്തറ വലതുകരകനാലും കുടിവെളളപ്രശ്‌നവും അഴിമതിയുമൊക്കെ ഉയര്‍ത്തി മൂന്നുപഞ്ചായത്തുകളിലെ ഭരണം പിടിച്ചെടുക്കാനാണ് നീക്കം. ദീര്‍ഘകാലമായി വലതുകരകനാല്‍ വെളളത്തിനുവേണ്ടി സമരമുഖത്തുളളവര്‍ രൂപപ്പെടുത്തിയ കൂട്ടായ്മ വിജയംകണ്ടതിനാലാണ് പുതിയ ചിന്ത പരീക്ഷണമാകുന്നത്. കഴി ഞ്ഞ ദിവസത്തെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഇതിന്റെ തെളിവാണ്.
എരുത്തേമ്പതി, വടകരപ്പതി , കൊഴിഞ്ഞാന്പാറ എന്നീ പഞ്ചായത്തുകളിലെ കോണ്‍ഗ്രസിന്റെ കുത്തക ഭരണം ഇല്ലാതാക്കുന്നതിന് സി പി എം ഉള്‍പ്പെടെയുളള കക്ഷികളും പിന്തുണക്കാനാണ് സാധ്യത. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വെളളത്തിന്റെ പേരില്‍ മൂന്നു പഞ്ചായത്തുകളിലും നിഷേധവോട്ടിനൊപ്പമായിരുന്നു ജനങ്ങള്‍.
10606 നിഷേധവോട്ടാണ് വോട്ടുപെട്ടിയില്‍ വീണത്. എന്നാല്‍ കരുതലോടെ പ്രതിരോധം സൃഷ്ടിച്ച് വെളളത്തിന്റെ പേരില്‍ നാട്ടുകാര്‍ക്കൊപ്പം നില്‍ക്കാനാണ് ഇക്കുറി കോണ്‍ഗ്രസും ശ്രമിക്കുന്നത്.—

ഉദേ്യാഗസ്ഥ നിയമനം ഇ-ഡ്രോപ്പ് ഉപയോഗിച്ച്
പാലക്കാട്: തദ്ദേശ സ്വയം”രണ തിരഞ്ഞെടുപ്പില്‍ ഉദേ്യാഗസ്ഥ നിയമനം സുഗമമാക്കാന്‍ ഇ-ഡ്രോപ്പ് സംവിധാനം ഉപയോഗിക്കുന്നതിന് ജില്ലയില്‍ നടപടി തുടങ്ങിയതായി ജില്ലാകലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. നാഷണര്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ചെടുത്ത ഇ-ഡ്രോപ്പ് സംവിധാനത്തിലൂടെ വളരെ എളുപ്പത്തിലും പരാതികളില്ലാതെയും ഉദേ്യാഗസ്ഥ നിയമനം നടത്താന്‍ കഴിയും. ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള ള സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ ലിസ്റ്റ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്‍ട്രി വരുത്തുന്നു. തുടര്‍ന്ന് എന്‍ട്രി വരുത്തിയ സ്ഥാപനങ്ങള്‍ക്ക് യൂസര്‍ ഐഡിയും പാസ് വേര്‍ഡും നല്‍കുന്നു. സ്ഥാപനങ്ങള്‍ അവര്‍ക്ക് അനുവദിച്ചിട്ടുളള യൂസര്‍ ഐ.—ഡിയും പാസ് വേഡും ഉപയോഗിച്ച് ജീവനക്കാരുടെ പേര് വിവരം സോഫ്റ്റ് വെയറില്‍ ചേര്‍ക്കണം. തുടര്‍ന്ന് ഇതു സംബന്ധിച്ച സാക്ഷ്യപത്രം തയ്യാറാക്കി നല്‍കുകയും വേണം.— പേര് വിവരം ചേര്‍ക്കുമ്പോള്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തണം. ഒഴിവാക്കേണ്ട ജീവനക്കാരെ സംബന്ധിച്ച വിശദാംശങ്ങള്‍ റീമാര്‍ക്ക്‌സ് കോളത്തില്‍ കാരണം സഹിതം രേഖപ്പെടുത്തണം. തുടര്‍ന്ന് ഈ രേഖകള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നിയമനത്തിന്റെ ചുമതലയുളള നോഡല്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായിരിക്കും ജില്ലയുടെ നോഡല്‍ ഓഫീസര്‍. ആവശ്യമെങ്കില്‍ പ്രസ്തുത രേഖകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാ ല്‍ കുറഞ്ഞ ജീവനക്കാരെ ആവശ്യമായി വരു. എങ്കിലും റിസര്‍വ് അടക്കം കുറഞ്ഞത് 13200 ജീവനക്കാരെയെങ്കിലും നിയമിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇ- ഡ്രോപ് സംവിധാനം ജീവനക്കാരുടെ തെരഞ്ഞെടുപ്പ് ഡാറ്റാ ബേങ്ക് നിലനിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനാണ്തിരഞ്ഞെടുപ്പ് വിഭാഗം ലക്ഷ്യമിടുന്നത്. ഇ-ഡ്രോപ്പ് സംബന്ധിച്ച് ഗ്രാമ,നഗരസ” സെക്രട്ടറിമാര്‍ക്കായി നടന്ന പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് യു നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.
ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ സയന്റിസ്റ്റ് പി.—സുരേഷ് കുമാര്‍ ക്ലാസെടുത്തു. കോര്‍മാസ്റ്റര്‍ ട്രെയിനറായ ഷാനവാസ്ഖാന്‍, മാസ്റ്റര്‍ ട്രൈയിനറായ ലളിത് ബാബു എന്നിവര്‍ പങ്കെടുത്തു.—

---- facebook comment plugin here -----

Latest