Connect with us

Palakkad

അഞ്ച് കോടി ചെലവില്‍ തടയണ നിര്‍മിക്കുന്നു

Published

|

Last Updated

ഷൊര്‍ണൂര്‍: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന വാണിയംകുളം മാന്നന്നൂരില്‍ അഞ്ചുകോടി രൂപ ചെലവില്‍ തടയണ നിര്‍മിക്കുന്നതിനു തീരുമാനം. ജില്ലയിലെ മാന്നന്നൂരിനും തൃശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ പഞ്ചായത്തിനും പദ്ധതികൊണ്ട് പ്രയോജനമുണ്ടാകും. സംസ്ഥാന ജലസേചന അടിസ്ഥാന വികസന കോര്‍പറേഷനാണ് തടയണ നിര്‍മിക്കുന്നത്. ഇതിന്റെ പ്രാരം”ഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കമായി. പാഞ്ഞാള്‍ പഞ്ചായത്തില്‍ വാഴാനിപാടംഭാഗത്തും വാണിയംകുളം പഞ്ചായത്തില്‍ മാന്നന്നൂര്‍ ത്രാങ്ങാലി “ാഗത്തുമായാണ് തടയണ ബന്ധിപ്പിക്കുക. ആധുനികരീതിയില്‍ കോണ്‍ക്രീറ്റ് ഉപയോഗിക്കാതെ സ്റ്റീല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് തടയണ നിര്‍മാണം നടത്തുന്നത്. ചെന്നൈ ഐഐടി തയാറാക്കിയ പ്ലാന്‍ അനുസരിച്ചാണ് തടയണ നിര്‍മിക്കുക. ഒരുവര്‍ഷത്തിനകം തടയണ നിര്‍മാണം പൂര്‍ത്തിയാകും. വാഴാനിപാടം “ാഗത്തുനിന്നാണ് തടയണ പ്രവൃത്തിയുടെ ആരംഭം കുറിക്കുന്നത്. തടയണ പൂര്‍ത്തിയാകുന്നതോടെ വാണിയംകുളം പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനു ഒരുപരിധിവരെ പരിഹാരമാകും. ഭാരതപുഴയില്‍ തടയണ വേണമെന്ന പഞ്ചായത്തിന്റെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ പൂവണിയുക. പുഴയില്‍ നീരൊഴുക്കിന്റെ ശക്തി കുറയുന്നതോടെ നിര്‍മാണനടപടികള്‍ക്കു തുടക്കമാകും.

Latest