Connect with us

International

മുസ്‌ലിംകളെ അമേരിക്കന്‍ പ്രസിഡന്റ് ആക്കരുതെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ്

Published

|

Last Updated

വാഷിംഗ്ടണ്‍: മുസ്‌ലിംകളെ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലെത്താന്‍ അനുവദിക്കരതെന്ന് അമേരിക്കന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബെന്‍ കേഴ്‌സണ്‍. രാജ്യത്തിന്റെ ഭരണഘടനയോട് കൂറ് പുലര്‍ത്താന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ല. അതുകൊണ്ട് രാജ്യത്തിന്റെ അധികാരം മുസ്‌ലിംകള്‍ക്ക് നല്‍കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം വിവാദത്തിലായ ഡെമോക്രാറ്റിക് നേതാവ് ട്രെംപ് ഖേദം പ്രകടിപ്പിച്ചു. താന്‍ മുസ്‌ലിംകളെ ഏറെ സ്‌നേഹിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ട്രെംപ് പങ്കെടുത്ത പ്രചാരണ പരിപാടിക്കിടെ പ്രസിഡന്റ് ഒബാമയ്‌ക്കെതിരെയുണ്ടായ വംശീയവും വര്‍ഗീയവുമായ പരാമര്‍ശം തടഞ്ഞില്ലെന്നായിരുന്നു വിമര്‍ശം. ബരാക് ഒബാമ മുസ്‌ലിം ആണെന്നും അമേരിക്കക്കാരനല്ലെന്നുമായിരുന്നു വേദിയിലുണ്ടായിരുന്നയാളുടെ പരാമര്‍ശം. എന്നാല്‍ ട്രെംപ് ഇത് തിരുത്തുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. ട്രെംപിന്റെ പ്രവര്‍ത്തിയില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശം നേരിട്ടിരുന്നു.

Latest