Connect with us

National

ലഖ്‌നൗവില്‍ പോലീസുകാരന്‍ അക്രമിച്ച വൃദ്ധന് വീണ്ടും ഭീഷണി

Published

|

Last Updated

ലഖ്‌നൗ: പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടൈപ്‌റൈറ്റര്‍ ചവിട്ടിത്തെറിപ്പിച്ച വൃദ്ധന് വീണ്ടും ഭീഷണി. ടൈപ്‌റൈറ്റര്‍ ചവിട്ടിത്തെറിപ്പിക്കുന്നത് വാര്‍ത്തയായതിനെത്തുടര്‍ന്ന് പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. “പോലീസുകാരന് സസ്‌പെന്‍ഷന്‍ ലഭിച്ചതിന് നീ വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോള്‍ നീ ഒരു ഹീറോയെ പോലെയാണ്, പിന്നെ കണ്ടോളാം” എന്നാണ് ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തിയതെന്ന് കൃഷ്ണകുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

കൃഷ്ണകുമാറിനെ പോലീസുകാരന്‍ ആക്രമിക്കുന്ന ഫോട്ടോ വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രശ്‌നത്തില്‍ ഇടപെട്ടു. കലക്ടറോടും എസ് പിയോടും കൃഷ്ണകുമാറിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഞായറാഴ്ച്ച രാത്രി തന്നെ കലക്ടര്‍ രാജശേഖറും എസ് പി രാജേഷ് പാണ്ഡേയും ചേര്‍ന്ന് ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ ടൈപ്പ് ചെയ്യാവുന്ന രണ്ട് ടൈപ്പ്‌റൈറ്ററുകള്‍ കൃഷ്ണകുമാറിന്റെ വീട്ടിലെത്തിച്ച് ക്ഷമ ചോദിച്ചിരുന്നു.

Latest