Connect with us

Wayanad

വയനാട്ടിലെ കെട്ടിട നിര്‍മാണ നിയന്ത്രണ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന്

Published

|

Last Updated

കല്‍പ്പറ്റ: ആദിവാസികളും മറ്റു ദുര്‍ബല വിഭാഗക്കരും നിര്‍മ്മിക്കുന്ന 750 സ്വകയര്‍ ഫീറ്റില്‍ കൂടാത്ത വിസ്തീര്‍ണ്ണമുള്ള വീടുകള്‍ ഒഴികെയുള്ള എല്ലാ നിര്‍മിതികള്‍ക്കും അനുമതി നല്‍കാനുള്ള അധികാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് മാത്രമായി നല്‍കികൊണ്ടും 2009ല്‍ കേരള സര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ധ സമിതിയുടെ സുപാര്‍ഷ പ്രകാരമുള്ള ഭൂവിനിയോഗ നിയന്ത്രണങ്ങള്‍ ഉല്‍പ്പെടുത്തിയും വയനാട്ടിലെ കെട്ടിട നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് പരിസ്ഥിതി രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇതിനായി യോജിച്ച പ്രവര്‍ത്തിക്കാനും ആവിശ്യമെങ്കില്‍ കോടതിയെ സമീപിക്കാനും സംഘടനകള്‍ സംയുക്തമായി തീരുമാനിച്ചു. പതിനായിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടതും ആയിരക്കണക്കിന് കോടി രൂപ നഷ്ടമുണ്ടാക്കിയതുമായ ഉത്തരാഖണ്ഡിലെയും കാശ്മീരിലെയും, ഊട്ടിയിലെയും പൂനയിലെയും പ്രകൃതി ദുരന്തങ്ങള്‍ സമാന ഭൂപ്രകൃതിയുള്ള വനാട്ടിലും സംഭവിക്കുമെന്നതിന്റെ സൂചനയാണ് കാപ്പിക്കളത്തും മുണ്ടക്കൈയിലും പശ്ചിമ ഘട്ടത്തിലുയനീളമുണ്ടായ ഉരുള്‍പൊട്ടല്‍. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഭയാനകരമായ അനന്തരഫലങ്ങള്‍ വയനാട്ടിലും ഉണ്ടാവുമെന്നതും തീര്‍ച്ചയാണ്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കെട്ടിട നിര്‍മ്മാണ നിയന്ത്രണ ഉത്തരവ് പൊതുവില്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ പരിസ്ഥിതി നാശം അരങ്ങുതകര്‍ത്തുകൊണ്ടിരിക്കുന്ന വയനാടിനെ രക്ഷിക്കാന്‍ പ്രസ്തുത ഉത്തരവിന് സാധിക്കുമോ എന്ന് സംശയമാണ്. കെട്ടിടങ്ങളുടെ ഉയരം മാത്രം നിയന്ത്രിക്കുന്ന ഉത്തരവില്‍ വിസ്തീര്‍ണ്ണത്തെ പ്രതിപാതിക്കുന്നുമില്ല. കുന്നുകള്‍ ഇടിച്ചും ചതുപ്പുകള്‍ നികത്തിയുമുള്ള കെട്ടിട നിര്‍മ്മാണത്തെയോ പുഴകള്‍, തോടുകള്‍, നീര്‍ച്ചാലുകള്‍ എന്നിവയെ ഹനിക്കുന്ന നിര്‍മ്മിതികളെയോ നിരോധിക്കുന്നില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും കുന്നിന്‍ തലപ്പുകളിലും തണ്ണീര്‍തടങ്ങളുടെയും വനങ്ങളുടെയും ഓരത്തും കുമില്‍ പോലെ മുളച്ചുപൊന്തുന്ന റിസോട്ടുകളെ ഈ ഉത്തരവ് വെറുതെ വിടുകയാണ്.
വയനാട്ടിലെ ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സംഘടനകളും ഒന്നടങ്ങം സ്വാഗതം ചെയ്ത ഉത്തരവിനെ മന്ത്രി മഞ്ഞളാംകുഴി അലിയെ മുന്‍നിര്‍ത്തി അട്ടിമറിക്കാന്‍ റിസോട്ട് റിയല്‍ എസ്‌റ്റേറ്റ് കെട്ടിട നിര്‍മ്മാണ ലോബി കോടികളുടെ പിന്‍ബലത്തില്‍ നടത്തിയ ഗൂഡ നീക്കം തല്‍ക്കാലം പരാജയപ്പെട്ടങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യെ മറയാക്കി അട്ടിമറിക്കാനുള്ള ശ്രമം തുടരുകയാണ്. 2009ലെ വിദഗ്ത സമിതി അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായി ദുരന്തസാധ്യതകളേറെയുള്ളതെന്ന് കണ്ടെത്തിയ വൈത്തിരി, മേപ്പാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി, തുടങ്ങിയ പഞ്ചായത്തുകളിലെ മലഞ്ചെരുവുകളിലും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തികളും ഖനനവും അനുവതിക്കരുത്. ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, തുടങ്ങിയ നഗരങ്ങളില്‍ തോടുകളും നീര്‍ച്ചാലുകളും തടസ്സപ്പെടുത്തി ഇരുവശങ്ങളിലുമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അടിയന്തിരമായി പൊളിച്ചുമാറ്റാന്‍ ഉത്തരവിടണം. ജില്ലയിലെ മുഴുവന്‍ തോടുകളും പുഴകളും തണ്ണീര്‍ തടങ്ങളും സര്‍വ്വെ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ അളന്നു തിരിച്ചു വീണ്ടെടുക്കാനുള്ള ഉത്തരവും ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കണം. കണ്‍വീനര്‍ തോമസ് അമ്പലവയല്‍, വയനാട് പ്രകൃതി സംരക്ഷണ സമിതി എന്‍ ബാദുഷ, ഔവര്‍ ഓണ്‍ നേച്ചര്‍ സിഎച്ച് ധര്‍മ്മരാജ്, പശ്ചിമഘട്ടസംരക്ഷണ ഏകോപന സമിതി വര്‍ഗീസ് വട്ടേക്കാട്ടില്‍, ഇ.ജെ ദേവസ്യ, സി.പി.ഐ(എം.എല്‍ മാത്യു, പ്രേമാന്ത്, ഗ്രീന്‍ക്രോസ്‌ന അബു പൂക്കോട്, ബാണാസുര പ്രകൃതി സംരക്ഷണ സമിതി സണ്ണി പടിഞ്ഞാറത്തറ, മനുഷ്യാവകാശ സാംസ്‌കാരിക സമിതി ഡോ.പി.ജി ഹരി, പി.എ റഷീദ് സംബന്ധിച്ചു.

---- facebook comment plugin here -----

Latest