Connect with us

National

നെഹ്‌റുവിന് വെറും മൂന്നാം ക്ലാസ് വിദ്യാഭ്യാസം: സുബ്രഹ്മണ്യന്‍ സ്വാമി

Published

|

Last Updated

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ എന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ പേര് മാറ്റി അദ്ദേഹത്തെക്കാളും വിദ്യാഭ്യാസമുള്ള സുഭാഷ് ചന്ദ്രബോസിന്റെ പേര് നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു. ജെ എന്‍ യുവിലെ വിദ്യാര്‍ഥികളും അധ്യാപകരും നക്‌സലുകളാണെന്നും അദ്ദേഹം ആരോപിച്ചു. ജെ എന്‍ യുവിന്റെ വൈസ് ചാന്‍സലറായി സുബ്രഹ്മണ്യന്‍ സ്വാമിയ നിയമിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് ശേഷമാണ് ജെ എന്‍ യുവിനെ കേന്ദ്രീകരിച്ച് വിവാദ പ്രസ്താവനകളുമായി സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയിട്ടുള്ളത്. അതേസമയം, നെഹ്‌റുവിനെതിരായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സുബ്രഹ്മണ്യന്‍ സ്വാമി രാഷ്ട്രീയ കോമാളിയായി മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷിത് പറഞ്ഞു. സ്വാമിയുടെ പ്രസ്താവന നിയമവിരുദ്ധവും അസംബന്ധവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും പ്രതികരിച്ചു.

Latest